KeralaLatest NewsNews

പോലീസുകാർക്കെതിരെയുള്ള പരാതി; പുതിയ നിർദേശവുമായി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതിയുണ്ടായാൽ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം പോലീസ് ഉദ്യോഗസ്ഥനുതന്നെയായിരിക്കുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണകാലയളവിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ തൽസ്ഥാനത്തുനിന്നു മാറ്റിനിർത്താൻ യൂണിറ്റ് മേധാവി നടപടിസ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.

Read also: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് ഭാര്യ യശോദ ബെന്നിനെ കണ്ട് കുശലാന്വേഷണം നടത്തി മമതാ ബാനര്‍ജി

പോലീസ് കസ്റ്റഡിയിലെടുത്ത ആളോട് പോലീസ് ആസ്ഥാനവും സർക്കാരും മനുഷ്യാവകാശകമ്മിഷനുകളും നിർദേശിച്ച മാർഗനിർദേശങ്ങൾ പ്രകാരം പെരുമാറണമെന്നും ഏതു പ്രശ്‌നം കൈകാര്യം ചെയ്യുമ്പോഴും അത് തുറന്ന മനസ്സോടെയും മുൻവിധികൾ ഇല്ലാതെയും ജാതി-മത-രാഷ്ട്രീയ സങ്കുചിത ചിന്തകൾക്ക് അതീതമായും ആയിരിക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. പരാതിയുമായി എത്തുന്നവർക്ക് സ്റ്റേഷനുകളിൽ മനോവേദനയുണ്ടാക്കുന്ന പെരുമാറ്റമുണ്ടാകരുത്. മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button