KeralaLatest NewsNews

നെടുമങ്ങാട് വീട് ജപ്തി ചെയ്ത നടപടി വിവാദത്തിൽ : വിട്ടുവീഴ്ച്ചക്കൊരുങ്ങി ബാങ്ക്

തിരുവനന്തപുരം : നെടുമങ്ങാട് പതിനൊന്നുവയസ്സുകാരിയടക്കമുള്ള കുടുംബത്തെ വിട്ടീല്‍ നിന്ന് പുറത്താക്കിയ ജപ്റ്റി നടപടി വിവാദത്തിലായതോടെ വിട്ടുവീഴ്ച്ചക്കൊരുങ്ങി ബാങ്ക്. പ്രമാണം കുടുംബത്തിന് തിരികെ നൽകി പ്രശ്നം ഒത്തുതീര്‍പ്പാക്കാനാണ് ബാങ്ക് ഇപ്പോൾ ശ്രമിക്കുന്നത്. നെടുമങ്ങാട് പനവൂര്‍ പഞ്ചായത്തിലെ കുളപ്പാറ കുന്നുംപുറത്ത് ബാലുവും കുടുംബവും താമസിച്ചിരുന്ന വീടാണ് ഇന്നലെ എസ്ബിഐ വെഞ്ഞാറമ്മൂട് ശാഖ ജപ്തി ചെയ്തത്. തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവു പ്രകാരമാണ് ജപ്തിയെന്നായിരുന്നു ബാങ്ക് അറിയിച്ചത്.

Also read : മരട് ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവ്; പ്രദേശവാസി സുപ്രീംകോടതിയിൽ

സംഭവം വിവാദമായതോടെ പ്രതിഷേധം ശക്തമായി. എംഎല്‍എയടക്കമുള്ളവര്‍ ബാങ്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയതോടെയാണ് പ്രമാണം തിരികെ നല്‍കി പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ബാങ്ക് ശ്രമിച്ചത്. വീട് നിര്‍മ്മാണത്തിനായാണ് ബാലു രണ്ടുലക്ഷം രൂപ വായ്പയെടുത്തത്. കൃത്യമായി തിരിച്ചടച്ചുകൊണ്ടിരിക്കവേ ബാലുവിന് ചില ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു.

നെടുമങ്ങാട് സംഭവം ഒറ്റപ്പെട്ടതല്ലെന്നായിരുന്നു സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മൊറട്ടോറിയത്തിൽ സർക്കാരിന്‍റെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്നും കർഷകരെ ബാങ്കുകൾ പീഡിപ്പിക്കുകയാണെന്നും ചെന്നിത്തല വിമർശിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button