KeralaLatest NewsNews

ഫയല്‍ തിരയുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു

മലപ്പുറം: ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു. ഡി.ഡി.ഇ. ഓഫീസിലെ ജീവനക്കാരനായ ചാപ്പനങ്ങാടി സ്വദേശി സുബ്രഹ്മണ്യനാണ് (46) പാമ്പുകടിയേറ്റത്. ഇദ്ദേഹത്തെ ഉടന്‍തന്നെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷബാധ ഗുരുതരമല്ലെന്നാണ് സൂചന. ഓഫിസിന്റെ വരാന്തയില്‍ കൂട്ടിയിട്ടിരിക്കുന്ന ഫയലുകള്‍ തിരയുന്നതിനിടയിലാണ് പാമ്പുകടിയേറ്റത്.

Read also: നാവികസേനയ്ക്കായി നിര്‍മിക്കുന്ന കപ്പലിലെ ഹാര്‍ഡ് ഡിസ്കുകള്‍ കാണാനില്ല; മോഷണം കംപ്യൂട്ടർ തകർത്ത്

ഓഫീസിന്റെ ശോച്യാവസ്ഥയെക്കുറിച്ച്‌ പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ജീവനക്കാര്‍ക്ക് പരാതിയുണ്ട്. ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങളുടെ മേല്‍പ്പാളി പലയിടത്തും അടര്‍ന്നിട്ടുണ്ട്. ഫയലുകള്‍ മുഴുവന്‍ വരാന്തയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഓഫിസ് കാടും പടലവും കയറിയ അവസ്ഥയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button