Latest NewsNewsIndia

ആയുഷ്മാൻ ഭാരത്: ചികിത്സ നിഷേധിച്ചു; അന്വേഷണത്തിന് ഉത്തരവ്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ആയുഷ്മാൻ ഭാരത്തിന്റെ പദ്ധതിയിൽ അംഗങ്ങളായവർക്കു ചികിത്സ നിഷേധിച്ചതടക്കം രാജ്യത്തെ 376 ആശുപത്രികൾക്കെതിരെ അന്വേഷണത്തിന് ഉത്തരവ്.

ALSO READ: ദുബായ് കുത്തിക്കൊല: മലയാളി യുവതിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഇതിൽ 338 ആശുപത്രികൾക്കെതിരെ നടപടിയെടുത്തു. പണം ഈടാക്കിയതടക്കം 1200 കേസുകൾ സ്ഥീരികരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ക്രിമിനൽ നടപടികളുമുണ്ടാവും. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അംഗങ്ങളായ ആർക്കും രാജ്യത്തെവിടെയും സൗജന്യ ചികിത്സ ഉറപ്പാക്കാൻ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.

ALSO READ: മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: കെട്ടിട നമ്പറുകളെക്കുറിച്ചുള്ള വിവരം പുറത്ത്

പദ്ധതിയുടെ ഭാഗമായ സർക്കാർ–സ്വകാര്യ ആശുപത്രികളിൽ ഈ സൗകര്യം ഉണ്ടാവും. പദ്ധതി വഴി ഒരു വർഷത്തിനിടെ 45 ലക്ഷം നിർധന രോഗികളെ ചികിത്സിച്ചു. പിഴയിനത്തിൽ 1.5 കോടി രൂപ ലഭിച്ചപ്പോൾ, 97 ആശുപത്രികളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കി. തട്ടിപ്പു കാട്ടുന്ന ആശുപത്രികളുടെ പേര് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button