Latest NewsNewsInternational

പൈലറ്റിന്റെ അശ്രദ്ധ മൂലം വിമാനം വൈകിയത് 11 മണിക്കൂർ

വിയറ്റ്‍നാം: പൈലറ്റിന്റെ അശ്രദ്ധ മൂലം വിമാനം വൈകിയത് 11 മണിക്കൂർ. പൈലറ്റിന്റെ പാസ്‍പോര്‍ട്ട് നഷ്ടമായതിനെ തുടർന്നാണ് വിമാനം വൈകിയത്. ദക്ഷിണ കൊറിയന്‍ വിമാന കമ്പനിയായ റ്റി വേ എയറിലെ പൈലറ്റിനാണ് പാസ്‍പോര്‍ട്ട് നഷ്ടമായതിനാല്‍ വിമാനത്താവളത്തിനകത്ത് കടക്കാന്‍ കഴിയാതിരുന്നത്. വിയറ്റ്നാമിലെ ഹോചിമിന്‍ സിറ്റിയില്‍ നിന്ന് സോളിലേക്ക് പറക്കേണ്ടിയിരുന്ന TW 122 വിമാനമാണ് വൈകിയത്.

Read also: സൗഹാർദ്ദപരമായി പരിഹരിക്കുന്നതിനു വേണ്ടി അയോധ്യ കേസിൽ വീണ്ടും സുപ്രീം കോടതിയുടെ സുപ്രധാനമായ തീരുമാനം

വെള്ളിയാഴ്ച രാത്രി 10.35നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ പിറ്റേദിവസം രാവിലെ 9.40ന് മാത്രമാണ് വിമാനത്തിന് പുറപ്പെടാൻ കഴിഞ്ഞത്. വിമാനക്കമ്പനി മറ്റൊരു പൈലറ്റിനെ എത്തിച്ച്‌ തുടര്‍യാത്ര സജ്ജമാക്കുന്നതുവരെ 160 യാത്രക്കാരും കാത്തിരിക്കുകയായിരുന്നു. ഇവര്‍ക്ക് വിമാനക്കമ്പനി അധികൃതര്‍ ഭക്ഷണവും താമസ സൗകര്യവും നൽകുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button