KeralaNattuvarthaLatest NewsNews

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിലെ വാതിൽ തുറന്ന് വിദ്യാർത്ഥികൾ തെറിച്ച് വീണു : രണ്ടു പേർക്ക് പരിക്ക്

തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിലെ വാതിൽ തുറന്ന് വിദ്യാർത്ഥികൾ തെറിച്ച് വീണു. തിരുവനന്തപുരം കോവളത്ത് തിരുവനന്തപുരം മോഡൽ സ്കൂളിലെ ഷംനാദ്, അർഷാദ് എന്നീ വിദ്യാർത്ഥികളാണ് ബസിൽ നിന്ന് തെറിച്ച് വീണത്. നല്ല തിരക്കുള്ള ബസിലെ ഡോറിനരികിൽ നിന്ന വിദ്യാർത്ഥികൾ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് പോലീസ് അറിയിച്ചത്. 18 കാരനായ ഷംനാദിന്‍റെ കാലിന് പൊട്ടലുണ്ട്. പതിനാല് കാരനായ അർഷാദിന് ചെറിയ പരിക്കുകൾ മാത്രമേ ഉള്ളൂ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Also read : വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിന് ഒരു കോടി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button