Bikes & ScootersLatest NewsNewsAutomobile

പുതിയ മോഡൽ ക്ലാസിക് ബൈക്ക് വിപണിയിലെത്തിച്ച് റോയൽ എൻഫീൽഡ്

പുതിയ മോഡൽ ക്ലാസിക് ബൈക്ക് വിപണിയിലെത്തിച്ച് റോയൽ എൻഫീൽഡ്. ഉല്‍പ്പാദന ചെലവ് കുറച്ച് വില നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് , ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇ എസ് എന്നിവയില്‍ നടത്തിയ പരീക്ഷണങ്ങള്‍ ക്ലാസിക് 350 മോഡലിലേക്കും വ്യാപിപ്പിച്ചു കൊണ്ട് ക്ലാസിക് 350 എസ് എന്ന മോഡലാണ് കമ്പനി പുറത്തിറക്കിയത്. പേരിനൊപ്പമുള്ള എസ് സിംഗിള്‍ ചാനല്‍ എ ബി എസ് എന്നുള്ള വിശേഷണമാണെന്നാണ് സൂചന. മറ്റു ക്ലാസിക് മോഡലുകൾ ഇരട്ട ചാനല്‍ എ.ബി.എസ് ആണുള്ളത്.

CLASSIC 350S

വീലുകളും എന്‍ജിന്‍ ലോക്കുമൊക്കെ ക്രോമിയത്തിനു പകരം കറുപ്പ് നിറത്തിലാക്കിയതാണു പ്രധാന പ്രത്യേകത. ഇന്ധന ടാങ്കിലെ ലോഗോയിലും മാറ്റമുണ്ട്. കാഴ്ചയിലെ വ്യത്യാസങ്ങള്‍ക്കപ്പുറം എൻജിനിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. തമിഴ്‌നാട്ടിലും കേരളത്തിലും മാത്രമാവും ക്ലാസിക് 350 എസ് ആദ്യ ഘട്ടത്തില്‍വില്‍പ്പനയ്‌ക്കെത്തുക എന്നാണ് സൂചന. 1.45 ലക്ഷം രൂപയാണ് ക്ലാസിക് 350 എസിന്റെ ചെന്നൈയിലെ ഷോറൂം വില ക്ലാസിക് 350 ബൈക്കിന്റെ വിലയായ 1.54 ലക്ഷം രൂപയെ അപേക്ഷിച്ച് 9,000 രൂപ കുറവാണ്.

Also read : ഗതാഗത നിയമലംഘനത്തിന് ഉയര്‍ന്ന തുക പിഴ : മോട്ടോര്‍ വാഹനങ്ങള്‍ പണിമുടക്കുന്നു

അതേസമയം ക്ലാസിക് 350 എസ് രാജ്യവ്യാപകമായി വില്‍പ്പനയ്‌ക്കെത്തുകയെന്നതു സംബന്ധിച്ച വിവരങ്ങള്‍കമ്പനി പുറത്തുവിട്ടിട്ടില്ല. ക്രോമിയത്തിന്റെ ഉപയോഗം നിയന്ത്രിച്ച് പകരം ബൈക്ക് കറുപ്പ് നിറത്തിലാക്കുന്നതടക്കമുള്ള ചെലവു ചുരുക്കല്‍ പദ്ധതിയായിരുന്നു ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇ എസ് എന്നിവയില്‍ റോയല്‍ എന്‍ഫീല്‍ഡ് പരീക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button