KeralaLatest NewsNews

ഹെല്‍മറ്റ് ധരിച്ചെത്തിയ അജ്ഞാതന്‍ കെഎസ്‌ആര്‍ടിസി ബസിന്റെ ചില്ലുകൾ എറിഞ്ഞുതകർത്തു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസിന് നേരെ അജ്ഞാതന്റെ കല്ലേറ്. കിഴക്കേക്കോട്ടയില്‍ നിന്നും പാപ്പാന്‍ചാണിയിലേക്ക് പോയ ബസിന്റെ ചില്ലുകൾ തിരുവല്ലത്തിനടുത്തുവച്ച്‌ അജ്ഞാതന്‍ കല്ലേറിഞ്ഞ് തകര്‍ക്കുകയായിരുന്നു. ബുള്ളറ്റില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ആളാണ് ബസിന്റെ മുന്നിലും പിറകിലും ഉള്ള ചില്ലുകള്‍ കല്ലേറിഞ്ഞു തകര്‍ത്തത്. ആർക്കും പരിക്ക് ഉണ്ടായിട്ടില്ല. തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ച ബസ് യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റിവിട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read also: തീരെ സുഖമില്ലാതായിട്ടും അവധി നൽകിയില്ല, നന്ദാവനം എ ആർ ക്യാമ്പിൽ തൊപ്പി വലിച്ചെറിഞ്ഞ് പൊലീസുകാരന്റെ ആത്മഹത്യാ ശ്രമം

shortlink

Related Articles

Post Your Comments

Related Articles


Back to top button