Latest NewsNewsIndia

സൂപ്പർ സ്റ്റാറിന്റെ കൃഷിയിടത്തിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയുടെ കൃഷിസ്ഥലത്ത് നിന്ന് കഴിഞ്ഞ ദിവസം ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.ചക്കലി പാണ്ഡു (30) എന്നയാളാണ് മരിച്ചതെന്നു പോലീസ് അറിയിച്ചു. മൃതദേഹത്തിനു സമീപത്ത് നിന്നും ലഭിച്ച പേഴ്‌സില്‍ നിന്നും ആധാര്‍ കാര്‍ഡും ഫോട്ടോ അടങ്ങുന്ന വിവരങ്ങളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. അതോടൊപ്പം ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട്. സഹോദരന്റെ മരണത്തെത്തുടര്‍ന്ന് വിഷാദാവസ്ഥയിലായതിനാല്‍ താന്‍ ആത്മഹത്യ ചെയ്യുന്നുവെന്നു കുറിപ്പിൽ പറയുന്നു.

Also read : സ്ത്രീയുടെ പ്രണയബന്ധം ഭര്‍ത്താവിനെ എങ്ങനെ ബാധിക്കും? ഹൈക്കോടതി വിധി ഇങ്ങനെ

ലങ്കാനയിലെ മഹബൂബ് നഗറിലെ പാപ്പിറെഡ്ഡുഗുഡ ഗ്രാമത്തിലെ കൃഷിഭൂമിയില്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ജോലിക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്ന് കരുതുന്നു. 40 ഏക്കറോളം വരുന്ന വലിയ കൃഷിസ്ഥലം ജൈവകൃഷി ചെയ്യുന്നതിന് വേണ്ടി ഒരു വര്‍ഷം മുൻപാണ് നാഗാര്‍ജുനയുടെ കുടുംബം വാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button