Latest NewsIndia

മൂന്നാംതവണ പ്രസവാവധി നല്‍കാനാവില്ല, നിർണ്ണായക വിധിയുമായി ഹൈക്കോടതി

സര്‍ക്കാര്‍ തീരുമാനം ഭരണഘടനയുടെ 42-ാം അനുച്ഛേദനത്തിന്റെയും മാതൃത്വ ആനുകൂല്യനിയമത്തിന്റെ 27-ാം വകുപ്പിന്റെയും ലംഘനമാണെന്നു കുറ്റപ്പെടുത്തിയായിരുന്നു ഹര്‍ജി.

നൈനിത്താള്‍: സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ മൂന്നാമതും ഗര്‍ഭിണിയാകുമ്പോള്‍ പ്രസവാവധി അനുവദിക്കാനാവില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി.മൂന്നാമതും ഗര്‍ഭിണിയാകുന്നവര്‍ക്ക്‌ പ്രസവാവധി അനുവദിക്കുകയില്ലെന്ന സര്‍ക്കാര്‍നയത്തെ ചോദ്യംചെയ്ത് ഹല്‍ദ്വാനി സ്വദേശിനി ഊര്‍മിള മാസിഹ് എന്ന നഴ്സ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി. സര്‍ക്കാര്‍ തീരുമാനം ഭരണഘടനയുടെ 42-ാം അനുച്ഛേദനത്തിന്റെയും മാതൃത്വ ആനുകൂല്യനിയമത്തിന്റെ 27-ാം വകുപ്പിന്റെയും ലംഘനമാണെന്നു കുറ്റപ്പെടുത്തിയായിരുന്നു ഹര്‍ജി.

എന്നാല്‍, സിംഗിള്‍ ബെഞ്ച് ഉത്തരവ്‌ ചോദ്യംചെയ്ത്‌ സര്‍ക്കാര്‍ നല്‍കിയ പ്രത്യേകഹര്‍ജിയില്‍ ഹര്‍ജിക്കാരിക്കു രണ്ടുകുട്ടികളുണ്ടെന്നും മൂന്നാമതും പ്രസവാവധി അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ സംസ്ഥാനസര്‍ക്കാരിന്റെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് വിധി. ചീഫ് ജസ്റ്റിസ് രമേഷ് രംഗനാഥന്‍, ജസ്റ്റിസ് അലോക് കുമാര്‍ വര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

shortlink

Post Your Comments


Back to top button