KeralaLatest NewsNews

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകും : മൂന്ന് ന്യൂന മര്‍ദ്ദങ്ങള്‍ രൂപം കൊണ്ടു : കാലവര്‍ഷം ഒക്ടോബറിലേയ്ക്കും നീളുമെന്ന് സൂചന

തിരുവനന്തപുരം   : സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകും. മഴ ഒക്ടോബറിലേക്കു നീളാന്‍ സാധ്യത. തുലാമഴയുടെ രൂപത്തില്‍ കേരളത്തില്‍ മഴ തുടരുമെന്നാണു സൂചന. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി മൂന്നോളം ന്യൂനമര്‍ദങ്ങളുടെ അരങ്ങേറ്റത്തിനാണ് ഇപ്പോള്‍ കളമൊരുങ്ങിയിരിക്കുന്നത്.

Read Also : ഭീകരവാദ ഗ്രൂപ്പുകളിലേക്ക് രാജ്യത്തു നിന്നുണ്ടായിരുന്ന ഒഴുക്ക് എക്കാലത്തെയും താഴ്ന്ന നിലയിൽ : റിപ്പോർട്ട്

ദക്ഷിണേന്ത്യയ്ക്കു മീതേ സജീവമാണ് ആദ്യ ന്യൂനമര്‍ദം. ഇതിനുള്ളില്‍ തന്നെ 2 മഴപ്രേരക ചുഴികളുമുണ്ട്. രണ്ടാമത്തെ ന്യൂനമര്‍ദം ഇന്ന് അറബിക്കടലില്‍ കൊങ്കണ്‍ തീരത്തായി രൂപപ്പെട്ട് വടക്കോട്ടു നീങ്ങും. 24 നാണ് മൂന്നാമത്തെ ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുക. ഇത് കേരളത്തിലും ഭേദപ്പെട്ട മഴയ്ക്കു കാരണമാകും. ഒരേ കാലത്ത് മൂന്നു ന്യൂനമര്‍ദങ്ങള്‍ അപൂര്‍വ മാണെന്നു കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

ഇക്കുറി രാജ്യത്തിന്റെ മധ്യഭാഗത്തു നിന്നു മഴ പിന്‍വാങ്ങണമെങ്കില്‍ ഒക്ടോബര്‍ പകുതി കഴിയണമെന്നാണു രാജ്യാന്തര ഏജന്‍സികളുടെ വിലയിരുത്തല്‍. ഇതോടെ കേരളത്തിലും തമിഴ്‌നാട്ടിലും തുലാമഴയ്ക്കു (വടക്കു കിഴക്കന്‍ മണ്‍സൂണ്‍) തുടക്കമാകും. ഭേദപ്പെട്ട തുലാമഴ എന്ന പ്രവചനം കൂടി ചേര്‍ത്തുവായിച്ചാല്‍ കനത്ത മഴയും പ്രളയവും വരെ പ്രതീക്ഷിക്കാമെന്നു ചുരുക്കം

ഇപ്പോള്‍ തന്നെ 70 ശതമാനത്തോളം നിറഞ്ഞു കിടക്കുന്ന അണക്കെട്ടുകളിന്മേല്‍ ജാഗ്രതയും നിരീക്ഷണവും വേണ്ടിവരും. സെപ്റ്റംബര്‍ പകുതിയോടെയാണ് ഉത്തരേന്ത്യയില്‍ നിന്നു മഴയുടെ വിടവാങ്ങല്‍ ആരംഭിക്കേണ്ടത്. എന്നാല്‍ ഇക്കുറി മഴ പിന്മാറാന്‍ മടിക്കുന്നു. പാക്കിസ്ഥാനിലെ കനത്ത ചൂടാണ് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button