News

നിലവിളക്ക് എത്ര തിരിയിട്ട് കത്തിക്കണം?

” ഏകവര്‍ത്തിര്‍മ്മഹാവ്യാധിര്‍-
ദ്വിവര്‍ത്തിസ്തു മഹദ്ധനം;
ത്രിവര്‍ത്തിര്‍മ്മോഹമാലസ്യം,
ചതുര്‍വ്വര്‍ത്തിര്‍ദ്ദരിദ്രതാ;
പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാ-
ദ്വിവര്‍ത്തിസ്തു സുശോഭനം ”

വര്‍ത്തിയെന്നാല്‍ തിരി, ദീപനാളമെന്നൊക്കെ അര്‍ത്ഥം കല്പിക്കുന്നു.
സന്ധ്യയ്ക്ക് ഈശ്വരസമര്‍പ്പണത്തിനുവേണ്ടി കത്തിക്കുന്ന നിലവിളക്കിലെ തിരിയെപ്പറ്റിയാണ്‌ മുകളില്‍ പറഞ്ഞിരിക്കുന്നത്.
ഒരു വിളക്കില്‍ തിരിക്കെന്തിരിക്കുന്നു എന്നായിരിക്കും പുതിയവരുടെ ചോദ്യം. എന്നാല്‍ ഒത്തിരി യാഥാര്‍ത്ഥ്യങ്ങളത്തില്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് ഉത്തരം നല്‍കേണ്ടിവരും.

ഒറ്റത്തിരി മാത്രമിട്ട് വിളക്കുകത്തിച്ചാല്‍ മുതിര്‍ന്നവര്‍ വഴക്കുപറയും. ഒറ്റത്തിരി രോഗത്തിന്റെ ലക്ഷണമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. മൂന്നു തിരിയിട്ട് കത്തിച്ചാല്‍ അത് ആലസ്യത്തിന്റെ ലക്ഷണമാണെന്നും നാല് തിരിയാകട്ടെ ദാരിദ്രത്തിന്റെ ലക്ഷണമാണെന്നുമാണ് അറിവുള്ളവര്‍ പഠിപ്പിച്ചിരുന്നത്. എന്നാല്‍ രണ്ടു തിരിയിട്ട് കത്തിച്ചാല്‍ (കിഴക്കോട്ടും പടിഞ്ഞാറോട്ടും ഉത്തമം) ധനമുണ്ടാകുമെന്നും തിരി അഞ്ചായാല്‍ വളരെ നല്ലതാണെന്നും ഏഴ് തിരിയിട്ട് കത്തിച്ചാല്‍ സര്‍വ്വ വിധ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നുമാണ് ആചാര്യന്മാര്‍ വിധിച്ചിട്ടുള്ളത്.

എന്നാല്‍ തിരിയെത്രയിട്ടാലും വെളിച്ചത്തിന് മാറ്റമുണ്ടാകുമെന്നല്ലാതെ മറ്റെന്തു ഗുണമാണ് ലഭിക്കുകയെന്ന് ചോദിച്ചാല്‍ അതിന് ശരിക്കുത്തരം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചോദ്യകര്‍ത്താവിന് കീഴടങ്ങുകയേ വഴിയുള്ളൂ. എന്നാല്‍ ” ഡൗസിങ് റോഡ്‌ ” എന്ന ഒരു ചെറിയ ഉപകരണം കൊണ്ട് ഇതിന്റെ ശാസ്ത്രീയത ശാസ്ത്രജ്ഞന്മാര്‍ തെളിയിച്ചിരിക്കുകയാണ്. ഒറ്റത്തിരി മാത്രം ഇട്ട് കത്തിച്ചാല്‍ വിളക്കില്‍ നിന്നും പ്രതികൂല ഊര്‍ജ്ജമാണ് പ്രസരിക്കുന്നതെന്നാണ് ഈ ഉപകരണം നമ്മെ ബോദ്ധ്യപ്പെടുത്തിത്തരുന്നത്.

രണ്ടു തിരിയിട്ട വിളക്കില്‍ നിന്നും ദൃശ്യമാകുന്നത് അനുകൂല ഊര്‍ജ്ജവും ഒന്നും മൂന്നും നാലും ദീപനാളങ്ങളുള്ള വിളക്കില്‍ നിന്നും പ്രതികൂലോര്‍ജ്ജങ്ങള്‍ ഉണ്ടായപ്പോഴാകട്ടെ രണ്ടുംഅഞ്ചും ഏഴും തിരിയിട്ട വിളക്കില്‍ ദൃശ്യമായത് വളരെ അനുകൂലമായ ഊര്‍ജ്ജവും. ദീപനാളത്തിന്റെ ശാസ്ത്രീയത വ്യക്തമായ രീതിയില്‍ മനസ്സിലാക്കിയതുകൊണ്ടാണ്‌ ഒറ്റതിരിയിട്ട് വിളക്ക് കത്തിക്കരുതെന്ന് ആചാര്യന്മാര്‍ വിധിച്ചിരുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button