Life Style

മുഖം തിളങ്ങാന്‍ പാല്‍

മുഖം തിളങ്ങാന്‍ പാല്‍

കനത്ത ചൂടും ഇടവിട്ടുള്ള മഴയും ചേര്‍ന്ന് പ്രത്യേക കാലാവസ്ഥയിലൂടെയാണ് കേരളം കടന്നു പോയികൊണ്ടിരിക്കുന്നത്. സൗന്ദര്യ സംരക്ഷണത്തില്‍ താല്‍പര്യമുള്ളവര്‍ ഏറെ കഷ്ടപ്പെടുന്ന കാലം കൂടിയാണിത്. വളരെയേറെ പരിചരണവും ശ്രദ്ധയും നല്‍കേണ്ടതുണ്ട്. എന്നാല്‍ പലപ്പോഴും സമയക്കുറവു കാരണം ചര്‍മം വേണ്ട രീതിയില്‍ പരിചരിക്കാന്‍ സാധിക്കില്ല. വീട്ടിലിരുന്ന് സിംപിളായി ചെയ്യാനാകുന്ന മാര്‍ഗങ്ങള്‍ പിന്തുടരുകയാണ് ഉചിതമായ രീതി. ഇക്കൂട്ടത്തില്‍ വളരെ ഉപയോഗപ്രദവും എളുപ്പത്തില്‍ ലഭിക്കുന്നതുമായ വസ്തുവാണ് പാല്‍. പാല്‍ ഉപയോഗിച്ചാല്‍ ചര്‍മത്തിനുണ്ടാകുന്ന ഗുണങ്ങള്‍ ഇവയാണ്.

ക്ലെന്‍സര്‍

ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ പാല്‍ ഉപയോഗിച്ച് സാധിക്കും. ഒരു സ്പൂണ്‍ പാല്‍ മുഖത്ത് നന്നായി തേച്ചു നന്നായി മസാജ് ചെയ്യുക. ശേഷം ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് തുടച്ചു കളയണം.

പാലില്‍ കാണുന്ന ലാക്ടിക് ആസിഡ് ചര്‍മത്തിലെ കൊളീജിന്‍ ഉദ്പാദനത്തിന് വര്‍ധിപ്പിക്കും. ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ഉന്മേഷം തോന്നാനും ഇത് സഹായകമാണ്. കൂടുതല്‍ ഫലം ലഭിക്കാന്‍ തിളപ്പിക്കാത്ത പാല്‍ ഉപയോഗിക്കുന്നതാണ് നല്ലത്

മോയിസ്ച്വറൈസര്‍

ചര്‍മത്തിന്റെ മോയിസ്ച്വറൈസര്‍ നിലനിര്‍ത്താന്‍ പാല്‍ വളരെ സഹായകരമാണ്. തണുത്ത പാലില്‍ മുക്കിവച്ച തുണി 10 മിനിറ്റ് മുഖത്ത് സൂക്ഷിക്കുക. മുഖത്തിന് മിനുസവും തിളക്കവും തോന്നാന്‍ ഇത് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button