Latest NewsLife StyleHome & Garden

കറകള്‍ കളയാം, ദുര്‍ഗന്ധം അകറ്റാം; വീട് അടിമുടി വൃത്തിയാക്കാന്‍ ഈ വിദ്യകള്‍ പരീക്ഷിക്കൂ…

വീട് എത്ര വൃത്തിയാക്കിയിട്ടും ഒരു സംതൃപ്തിക്കുറവ്, എവിടെയൊക്കെയോ വൃത്തിയാകാത്ത പോലൊരു തോന്നല്‍. കറപിടിച്ച തറയും വാഷ് ബേസിനുകളും. പല വീട്ടമ്മമാരെയും അലട്ടുന്ന ഒരു പ്രശ്‌നമാണിത്. എന്നാല്‍ ഈ പ്രശ്‌നത്തിനൊക്കെ ഒരൊറ്റ നാരങ്ങയില്‍ പരിഹാരമുണ്ട്. കറകള്‍ എങ്ങനെ കളയും ദുര്‍ഗന്ധം അകറ്റാന്‍ എന്താണ് വഴി തുടങ്ങി വീട്ടമ്മമാരുടെ പല പരാതികളും ഇല്ലാതാക്കാന്‍ നാരങ്ങ മാത്രം മതി.

വീട്ടില്‍ അതിഥികളോ മറ്റോ വരുമ്പോള്‍ പലരും എയര്‍ഫ്രഷ്‌നര്‍ എടുത്ത് വീടിനുള്ളിലാകെ ഓടുന്നത് കാണാം. സത്യത്തില്‍ ഇവ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. ഇവയില്‍ നിന്നു പുറത്തുവിടുന്ന കെമിക്കലുകള്‍ പലരീതിയിലും ആരോഗ്യത്തിന് ഹാനികരമാണ്. അത്തരം സാഹചര്യങ്ങളില്‍ മികച്ച പ്രതിവിധിയാണ് നാരങ്ങ. അഞ്ചോ ആറോ ചെറുനാരങ്ങ മുറിച്ചു വച്ചതും ഒരുപിടി ഗ്രാമ്പുവും വെള്ളത്തിലേക്കു ചേര്‍ക്കുക. ഇത് വീടിനുള്ളിലെ ദുര്‍ഗന്ധം ഇല്ലാതാക്കി ശുദ്ധമായ വായു നല്‍കുന്നു.

ALSO READ: പ്രായം മുപ്പത് കഴിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ ശ്രദ്ധിക്കുക : ച​ർ​മ​ത്തി​ന്റെ​ ​ആ​രോ​ഗ്യ​വും​ ​സൗ​ന്ദ​ര്യ​വും ​ന​ഷ്ട​പ്പെ​ടാതിരിക്കാൻ അറിയേണ്ട കാര്യങ്ങൾ ഇവയൊക്ക

തറയിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കറകളാണ് മറ്റൊരു പ്രശ്‌നം. എത്ര ശ്രമിച്ചിട്ടും കറകള്‍ നീക്കം ചെയ്യാന്‍ കഴിയുന്നില്ലെന്നു പരാതിപ്പെടുന്നവരാണോ നിങ്ങള്‍? എങ്കിലിതാ നാരങ്ങ കൊണ്ടൊരു സൂപ്പര്‍ വിദ്യയുണ്ട്. കറയായ ഭാഗത്ത് നാരങ്ങാ നീരൊഴിക്കുക. ഒരുമണിക്കൂറിനു ശേഷം കഴുകി നോക്കൂ. കറ ഇളകിവരുന്നതു കാണാം.

പച്ചക്കറികളുടെ കറയും മറ്റും പുരണ്ട് കറുത്തിരുണ്ടാണ് പല കട്ടിങ്ങ് ബോര്‍ഡുകളും ഉണ്ടാവുക. എത്രതന്നെ തേച്ചുരച്ചാലും പോകാത്ത ഈ കറയെ ഇല്ലാതാക്കാനും നാരങ്ങ മതി. ഒരുകഷ്ണം നാരങ്ങയെടുത്ത് കട്ടിങ് ബോര്‍ഡിനു മുകളില്‍ ഉരസുക, ശേഷം ഇരുപതു മിനിറ്റോളം കുതിര്‍ന്നതിനു ശേഷം കഴുകിക്കളയുക.

ALSO READ: ചെടിക്ക് വെള്ളമൊഴിക്കാന്‍ സമയമായോ? ഇനി ചെടിച്ചട്ടി തന്നെ മറുപടി പറയും

അവശിഷ്ടങ്ങളും മാലിന്യങ്ങളും നിക്ഷേപിക്കുന്ന ബോക്‌സുകള്‍ക്ക് അരികിലൂടെ പോകുമ്പോള്‍ തന്നെ ദുര്‍ഗന്ധമുണ്ടാകും. ഇതില്ലാതാക്കാന്‍ ഒരുനാരങ്ങയുടെ പകുതിയെടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിങ് സോഡയും ചേര്‍ത്ത് ഇടുക. ദുര്‍ഗന്ധം വൈകാതെ ഇല്ലാതാകും.

അരകപ്പ് ബേക്കിങ് സോഡയില്‍ സോപ്പിന്റെ മിശ്രിതം ചേര്‍ത്ത് പേസ്റ്റാക്കുക. അതിലേക്ക് അരകഷ്ണം നാരങ്ങ ചേര്‍ക്കുക. ശേഷം ബേസിനുകളും ബാത്ടബ്ബുകളും സിങ്കുകളുമൊക്കെ ഇതുപയോഗിച്ച് തുടച്ചുനോക്കൂ. എളുപ്പത്തില്‍ വൃത്തിയാവുന്നതു കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button