Latest NewsNewsIndia

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയ മതംമാറ്റ ഭീകരതയ്ക്കിരയാക്കുന്നതിനെതിരെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

കേരളത്തിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്റെ പിടിയിലാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. ഇവരെ എളുപ്പത്തില്‍ ഇരകളാക്കാന്‍ സാധിക്കുന്നുവെന്നാണ് വര്‍ദ്ധിച്ചുവരുന്ന മതപരിവര്‍ത്തന ശ്രമങ്ങള്‍ തെളിയിക്കുന്നതെന്ന് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. കോഴിക്കോട്ടും ഡല്‍ഹിയിലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Read also: രാജ്യത്ത് ഉത്സവ ആഘോഷവേളകള്‍ ലക്ഷ്യമിട്ട് വന്‍ ആള്‍നാശം ഉണ്ടാക്കുന്ന സ്‌ഫോടനം നടത്താന്‍ പാക് ഭീകരര്‍ : ആഘോഷ വേളകളില്‍ ആക്രമണം ഉണ്ടാകും : കനത്ത സുരക്ഷ ഏര്‍പ്പെടുത്തണം : ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഡല്‍ഹിയിലെ മലയാളിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മുഹമ്മദ് സിദ്ദിഖിയെന്നയാള്‍ പശ്ചിമേഷ്യന്‍ രാജ്യത്തേക്ക് തട്ടിക്കൊണ്ടുപോയതായി മാതാപിതാക്കൾ പരാതി നൽകിയിരുന്നു. പെണ്‍കുട്ടിയെ ഐഎസ്സില്‍ ചേര്‍ക്കുമെന്ന് രക്ഷിതാക്കള്‍ക്ക് ഭയമുള്ളതായും വൈസ് ചെയര്‍മാന്‍ പറയുകയുണ്ടായി. സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങള്‍ ഗൗരവത്തോടെ കാണേണ്ടതാണ്. ഭൂരിഭാഗം സംഭവങ്ങളിലും ഇരകള്‍ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയമായിട്ടുണ്ട്. ഇവരെ ഭീകരപ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്നു. ഭീഷണി കാരണമാണ് പലപ്പോഴും രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തുവരാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button