Latest NewsIndiaNewsInternational

പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി; യുഎന്നിനെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞത്

ജനീവ: ഇനി സംസാരമല്ല പ്രവർത്തിയാണ് അനിവാര്യമെന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽപ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൂസ്റ്റണിൽ ഹൗഡി മോദി പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് നരേന്ദ്രമോദി ഇന്ന് യുഎന്നിലെത്തിയത്.

ALSO READ: ഭരണത്തില്‍ തുടരാമെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതീക്ഷ അവസാനിക്കുന്നു. തീവ്ര അറബ് വിരോധിയായ നെതന്യാഹു അധികാരത്തില്‍ വരുന്നത് തടയാന്‍ അണിയറയില്‍ ചരട് വലി

സൗരോർജ്ജം എത്രത്തോളം ഫലപ്രദമായി പ്രയോജനപ്പെടുത്താമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ത്യ. ലോകത്തിലെ 80 ഓളം രാജ്യങ്ങളും ഇത്തരത്തിൽ സൗരോർജ്ജത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. പുനരുപയോഗം നടത്താൻ കഴിയുന്ന ഊർജ്ജസ്രോതസുകളാണ് ഇന്ന് ലോകത്തിനു വേണ്ടത്. മോദി പറഞ്ഞു.

ALSO READ: പാലാ ഉപതെരഞ്ഞെടുപ്പ്: ബിജെപി മണ്ഡലം പ്രസിഡന്റിന് സസ്പെൻഷൻ

150 മില്യൺ കുടുംബങ്ങൾക്ക് പാചക വാതകം വിതരണം ചെയ്തതും വിറക് കത്തുന്നത് മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാനാണ്. ഈ വർഷം രാജ്യത്തിന്റെ സ്വാതന്ത്യ്ര ദിനാഘോഷത്തിലെ പ്രധാന ആശയം തന്നെ രാജ്യത്തെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുക എന്നതായിരുന്നുവെന്നും അദ്ദേഹം പരിസ്ഥിതി ഉച്ചകോടിയിൽ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button