Latest NewsNewsInternational

സ്കൂൾ കെട്ടിടം തകർന്നു വീണു ഏഴ് കുട്ടികൾക്ക് ദാരുണാന്ത്യം : നിരവധി പേർക്ക് പരിക്കേറ്റു

നെയ്‌റോബി : സ്കൂൾ കെട്ടിടം തകർന്നു വീണു ഏഴ് കുട്ടികൾക്ക് ദാരുണാന്ത്യം. കെനിയയിലെ തലസ്ഥാനമായ നെയ്‌റോബിയിൽ തിങ്കളാഴ്ച്ച രാവിലെ ആണ് അപകടമുണ്ടായതെന്നു വിവിധ വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏഴ് കുട്ടികൾ മരിച്ചുവെന്നും, പരിക്കേറ്റ 57കുട്ടികളെ ആശുപത്രയിൽ പ്രവേശിപ്പിച്ചെന്നും സർക്കാർ വക്താവ് സൈറസ് ഒഗുന അറിയിച്ചു.

Also read : ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവിന്റെ ജീവന്‍ രക്ഷിച്ചത് രണ്ടുവയസുകാരനായ മകന്‍; സംഭവം ഇങ്ങനെ

64കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെന്നാണ് കെനിയാട്ട ദേശീയ ആശുപത്രി ട്വിറ്ററിലൂടെ അറിയിച്ചത്. കെട്ടിടത്തിലെ ഒന്നാം നില ഇടിഞ്ഞു വീഴുകയിരുനെന്നാണ് വിവരം. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അപകട കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button