NewsIndia

ഐഎൻഎക്സ് മീഡിയ കേസ്; ജയിലില്‍ കഴിയുന്ന പി ചിദംബരത്തെ മന്‍മോഹന്‍ സിങ്ങും സോണിയാ ഗാന്ധിയും സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായി, തീഹാര്‍ ജയിലിൽ കഴിയുന്ന മുന്‍ കേന്ദ്ര മന്ത്രിയും, കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ സന്ദർശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും, കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയും. പി ചിദംബരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മന്‍മോഹന്‍ സിങ്ങും സോണിയാ ഗാന്ധിയും ജയിലിലെത്തിയത്. സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും തന്നെ ജയിലിലെത്തി സന്ദര്‍ശിച്ചത് തനിക്കു ലഭിച്ച ആദരവായാണ് കാണുന്നതെന്ന് ചിദംബരത്തിനുവേണ്ടി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ട്വീറ്റ് ചെയ്തു. തന്റെ പാര്‍ട്ടി ശക്തവും ധീരവുമായിരിക്കുന്നിടത്തോളം താനും ശക്തനും ധൈര്യവാനുമായിരിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

2007ല്‍ ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്സ്. മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസിൽ ആഗസ്റ്റ് 21നാണ് പി ചിദംബരത്തെസി.ബി.ഐ അറസ്റ്റ് ചെയ്തത്. എയര്‍സെല്‍-മാക്സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്. സെപ്തംബര്‍ അഞ്ച് മുതല്‍ ചിദംബരം തീഹാര്‍ ജയിലില്‍ കഴിയുകയാണ്.

Also read : തലയിണയോ കസേരയോ നൽകുന്നില്ല; കോടതിയോട് പരാതി പറഞ്ഞ് ചിദംബരം

shortlink

Related Articles

Post Your Comments

Related Articles


Back to top button