Life Style

ദിവസവും മുട്ട കഴിച്ചാല്‍ …

പോഷകഗുണങ്ങളേറെ കല്‍പിക്കപ്പെടുന്ന ഒന്നാണ് മുട്ട. വൈറ്റമിനും പ്രോട്ടീനും ഏറെ അടങ്ങിയിട്ടുള്ളതുകൊണ്ടുതന്നെ ഒഴിച്ചുകൂടാനാകാത്ത ഒരു ഭക്ഷണമായാണ് മുട്ടയെ കണക്കാക്കുന്നതും. പക്ഷെ ശരിയായ അളവില്‍ കഴിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഈ ആഹാരശീലം സമ്മാനിക്കുക.

മുട്ടയുടെ മഞ്ഞക്കുരുവില്‍ മാത്രം 180-300മില്ലിഗ്രാം കൊളസ്ട്രോള്‍ അടങ്ങിയിട്ടുണ്ട്. പ്രതിദിനം 300മില്ലിഗ്രാം കൊളസ്ട്രോള്‍ മാത്രമേ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവൂ എന്നിരിക്കെ മുട്ടയിലെ കൊളസ്ട്രോള്‍ അളവ് ഉയര്‍ന്ന തോതിലാണെന്ന് വ്യക്തമാകും. ഇതിനര്‍ത്ഥം മുട്ട പൂര്‍ണ്ണമായി ഒഴിവാക്കണം എന്നല്ല. മറിച്ച് കഴിക്കുന്ന മുട്ടയുടെ അളവ് ക്രമീകരിക്കുകയാണ് വേണ്ടത്.
ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി മുതിര്‍ന്നവര്‍ക്ക് ആഴ്ചയില്‍ മൂന്നോ നാലോ ദിവസം ഒരു മുട്ട വീതം കഴിക്കാവുന്നതാണ്. ഹൃദ്രോഗമോ എല്‍ഡിഎല്‍ കൊളസ്ട്രോളോ ഉള്ള ആളുകള്‍ ആഴ്ചയില്‍ മൂന്നിലധികം മുട്ട കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഇവര്‍ പറയുന്നു.

കുട്ടികള്‍ക്ക് ദിവസവും ഒരു മുട്ട വീതം കഴിക്കാമെന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. സംസ്‌കരിച്ച ഇറച്ചി, മൈദ, പഞ്ചസാര കൂടുതലുള്ള ഭക്ഷണസാധനങ്ങള്‍, ട്രാന്‍സ് ഫാറ്റ് അടങ്ങിയ സംസ്‌കരിച്ച ഭക്ഷണം തുടങ്ങിയവയ്ക്കൊപ്പം ചേര്‍ത്ത് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നും വിദഗ്ധര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button