Latest NewsNewsInternational

ആശുപത്രിയില്‍ അഗ്നിബാധ; എട്ട് നവജാതശിശുക്കള്‍ മരിച്ചു

കൈറോ: അള്‍ജീരിയയില്‍ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ഏട്ടോളം നവജാത ശിശുക്കള്‍ വെന്തുമരിച്ചു. എല്‍ ഗൈ്വയ്ദിലെ സ്വകാര്യആശുപത്രിയിലുണ്ടായ അഗ്‌നിബാധയിലാണ് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ആശുപത്രിയില്‍ തീപടര്‍ന്നത്.

ALSO READ: പ്രണയബന്ധം ഉപേക്ഷിച്ചിട്ടും, മുൻ കാമുകൻ നിരന്തരം ശല്യം ചെയ്യുന്നു, കത്തിയുമായി പിന്തുടരുന്നു : പരാതിയുമായി യുവതി

അപകടത്തില്‍ നിന്നും 76 പേരെ രക്ഷപ്പെടുത്തിയതായി അള്‍ജീരിയന്‍ സിവില്‍ ഡിഫന്‍സ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 11 പേര്‍ നവജാതശിശുക്കളാണ്. മറ്റ് 37 പേര്‍ സ്ത്രീകളും 28 പേര്‍ ആശുപത്രി ജീവനക്കാരുമാണ്. കൊതുകിനെ നശിപ്പിക്കാനുപയോഗിച്ചിരുന്ന വസ്തുവില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അള്‍ജീരിയയിലെ ആരോഗ്യമന്ത്രി മുഹമ്മദ് മിറോയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: ജീവിച്ചിരുന്നപ്പോൾ ആരധകർ ആഘോഷിച്ച ആ ശരീരം പ്രാണൻ പോയപ്പോൾ അവർക്കും വേണ്ടാ; സില്‍ക്ക് സ്മിത മരിച്ച രാത്രിയിലെ ഓര്‍മ്മകള്‍ പങ്കുവച്ച് തിരക്കഥാകൃത്ത്

18 മാസത്തിനിടയില്‍ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് കുട്ടികള്‍ക്കായുള്ള ആശുപത്രിയില്‍ അഗ്‌നിബാധയുണ്ടാകുന്നത്. 2018 മെയ്യില്‍ അഗ്‌നിബാധയുണ്ടായെങ്കിലും കെട്ടിടത്തിന് തകരാറ് സംഭവിച്ചതല്ലാതെ ആളപായമുണ്ടായിരുന്നില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button