KeralaLatest NewsNews

കൊച്ചി കപ്പല്‍ശാലയെ തേടി ഈ അംഗീകാരം

കൊച്ചി: കൊച്ചി കപ്പല്‍ശാലയ്ക്ക് പുതിയൊരു അംഗീകാരം കൂടി. ഔദ്യോഗിക ഭാഷയായി ഹിന്ദി നടപ്പാക്കുന്നതിലെ മികവിനാണ്് കൊച്ചി കപ്പല്‍ശാല കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയത്. കേന്ദ്ര സര്‍ക്കാരിന്റെ 2018-2019 വര്‍ഷത്തെ രാജ്ഭാഷാ കീര്‍ത്തി പുരസ്‌കാരത്തിനാണ് കൊച്ചി കപ്പല്‍ശാല അര്‍ഹരായത്. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ വെച്ചാണ് കൊച്ചി കപ്പല്‍ശാലയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് സിഎംഡി മധു എസ് നായര്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഇത് രണ്ടാം തവണയാണ് കൊച്ചി കപ്പല്‍ശാലയ്ക്ക് രാജ്ഭാഷാ കീര്‍ത്തി പുരസ്‌കാരം ലഭിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഔദ്യോഗിക ഭാഷാ വകുപ്പാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button