Latest NewsNewsIndia

സഹകരണ ബാങ്ക് അഴിമതി: എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രതികരണം പുറത്ത്

ന്യൂഡൽഹി: സഹകരണ ബാങ്ക് അഴിമതിക്കേസിൽ എൻസിപി അധ്യക്ഷനും, മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിന്റെ പ്രതികരണം പുറത്ത്. മുമ്പൊരിക്കലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. ജയിലിൽ പോകണമെങ്കിൽ അതിനും തയ്യാറാണ് എന്നും അദ്ദേഹം പ്രതികരിച്ചു. തന്നെ ജയിലിൽ അയക്കാൻ ആരെങ്കിലും താൽപര്യപ്പെടുന്നെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു.

ALSO READ: മൂന്നാമതൊരു ദുരന്തംകൂടി താങ്ങാന്‍ വയ്യ …ഫ്‌ളാറ്റില്‍ താമസിക്കുന്നവരുടെ അവസ്ഥ ഭീകരം : മരട് ഫ്‌ളാറ്റ് പൊളിയ്ക്കല്‍ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ഭദ്രന്‍

ശരത് പവാറിന്റെ മരുമകനും മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്‍റെ ഘടകക്ഷിയായ എന്‍സിപിയുടെ നേതാക്കള്‍ക്കെതിരായ, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നീക്കം. ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രയില്‍ തെര‍ഞ്ഞെടുപ്പ്. മഹാരാഷ്ട്ര സഹകരണ ബാങ്കില്‍ ആയിരം കോടിയിലേറെ രൂപയുടെ കുംഭകോണം നടന്നതുമായി ബന്ധപ്പെട്ടാണ് ശരദ് പവാറിനെതിരെ എന്‍ഫോഴ്സ്മെന്‍റ് കഴിഞ്ഞ ദിവസം കേസെടുത്തത്.

ALSO READ: കൊറിയ ഓപ്പണിലെ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു : സിന്ധുവിന് പിന്നാലെ സൈനയും പുറത്തേക്ക്

ബിജെപിക്കും ശിവ്സേനയ്ക്കുമെതിരെ ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണം കോണ്‍ഗ്രസ്-എന്‍സിപി സഖ്യം നടത്തുന്നതിനിടെയുണ്ടായ ഈ നീക്കം അതിശയകരമല്ലെന്നാണ് പവാര്‍ പറയുന്നത്. വിവിധയിടങ്ങളില്‍ പ്രചാരണത്തിനെത്തുമ്പോള്‍ ലഭിക്കുന്ന സ്വീകരണം അനുസരിച്ച് ഇങ്ങനെയൊരു കേസ് തനിക്കെതിരെ ഉണ്ടായില്ലെങ്കിലേ അതിശയമുള്ളു എന്നാണ് പവാറിന്‍റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button