Latest NewsUAENewsGulf

ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങി യുഎഇ; ആദ്യ ബഹിരാകാശ സഞ്ചാരി ഇന്ന് പുറപ്പെടും

അബുദാബി: ബഹിരാകാശത്തേക്ക് സഞ്ചാരിയെ അയക്കുകയെന്ന യു.എ.ഇ.യുടെ സ്വപ്‌ന പദ്ധതി ഇന്ന് പൂവണിയും. ബഹിരാകാശത്ത് യു.എ.ഇ.യുടെ കൊടി പാറിക്കാന്‍ ഇമറാത്തി പര്യവേക്ഷകന്‍ ഹസ്സ അല്‍ മന്‍സൂരിയാണ് യാത്രയാകുന്നത്. അദ്ദേഹത്തിനൊപ്പം പ്രതീകമായി സുഹൈല്‍ എന്ന പാവക്കുട്ടിയും ഉണ്ടാകും. ഇന്റര്‍നാഷനല്‍ സ്‌പേസ് സെന്ററില്‍ ആദ്യമായി അറബ് ലോകത്തുനിന്നൊരാള്‍ എത്തുന്നതിന്റെ പ്രതീകാത്മകസന്ദേശം കൂടിയാണ് പുതിയ കാലത്തിന്റെ താരകം എന്നറിയപ്പെടുന്ന സുഹൈലിന്റെ സാന്നിധ്യം.

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള അഭിമാനക്കുതിപ്പിനുള്ള ഒരുക്കത്തിലാണിപ്പോള്‍ യുഎഇ. ഇന്ന് ( സെപ്തംബര്‍ 25 ബുധനാഴ്ച) വൈകിട്ട് 5.56ന് കസഖ്സ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്നാണ് യുഎഇ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂറി പുറപ്പെടുന്നത്.. റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്‌ക്രിപോഷ്‌ക, യുഎസിലെ ജെസീക്ക മീര്‍ എന്നിവരാണു അദ്ദേഹത്തോടൊപ്പമുള്ള സഹയാത്രികര്‍.

യാത്രയ്ക്കുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ അറിയിച്ചു. സോയുസ് എംഎസ് 15 പേടകത്തിലാണ് ഇവരുടെ യാത്ര. വിക്ഷേപണത്തിനുള്ള സോയുസ് എഫ്ജി റോക്കറ്റ് ബൈക്കന്നൂര്‍ കോസ്‌മോഡ്രോമിലെ ഒന്നാമത്തെ വിക്ഷേപണത്തറയില്‍ എത്തിച്ചിട്ടുണ്ട്.

് 7.48 മീറ്റര്‍ നീളവും 2.71 മീറ്റര്‍ വ്യാസവുമാണ് സോയൂസ് എംഎസ് 15 പേടകത്തിനുള്ളത്. ഇതിന് 6 മണിക്കൂര്‍കൊണ്ട് ബഹിരാകാശ നിലയത്തില്‍ എത്തിച്ചേരാനാകുമെന്നാണ് പ്രതീക്ഷ. അടുത്തമാസം നാലിനാണ് ഐഎസ്എസില്‍ നിന്നുള്ള മടക്കയാത്ര.

shortlink

Related Articles

Post Your Comments

Related Articles


Back to top button