Latest NewsNewsIndia

നോട്ടിനു പകരം നാണയം നല്‍കി : ബസ് കണ്ടക്ടറെ യാത്രക്കാരന്‍ കുത്തി

മുബൈ: നോട്ടിനു പകരം നാണയം നല്‍കി, ബസ് കണ്ടക്ടറെ യാത്രക്കാരന്‍ കുത്തി. മുംബൈയിലാണ് സംഭവം. പത്ത് രൂപ നോട്ടിന് പകരം കോയിന്‍ നല്‍കിയതിനാണ് യുവാവ് ബസ് കണ്ടക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. നവി മുബൈ മുന്‍സിപ്പല്‍ ട്രാസ്പോര്‍ട്ട് ബസ്സിലെ കണ്ടക്ടറായ രമേഷ്വര്‍ ഇപ്പറി(25)നെയാണ് പത്ത് രൂപയുടെ നോട്ടിനായി യുവാവ് കുത്തിയത്. സംഭവത്തില്‍ പന്‍വേല്‍ സ്വദേശി തന്‍മയ് കാവ്തേക്കറിനെ പോലീസ് അറസ്റ്റ് ചെയ്തു.

Read Also : പാകിസ്ഥാനിലെ ഭീകരത ഇല്ലായമ ചെയ്തില്ലെങ്കില്‍ പാകിസ്ഥാന്‍ നേരിടാന്‍ പോകുന്ന ഭവിഷ്യത്തിനെ കുറിച്ച് ഇമ്രാന്‍ ഖാനെ ഉദേശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

തിങ്കളാഴ്ച രാവിലെകോപാര്‍ ഖരാനില്‍ നിന്ന് പന്‍വേലിലേക്കാണ്തന്‍മയ്ബസ് കയറിയത്. 20 രൂപ ടിക്കറ്റെടുത്ത തന്‍മയ്ക്ക് ബാക്കി 10 രൂപരമേഷ്വര്‍കോയിനായാണ്‌നല്‍കിയത്. എന്നാല്‍ കോയിന്‍ വേണ്ട പത്ത് രൂപയുടെ നോട്ട് മതിയെന്ന് തന്‍മയ് രമേഷ്വറിയോട്പറഞ്ഞു. ഇത് വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ തന്‍മയ് പോക്കറ്റില്‍ നിന്ന് കത്തിയെടുത്ത് രമേഷ്വറിനെ കുത്തുകയായിരുന്നു.
കഴുത്തിനും നെഞ്ചിനും കുത്തേറ്റ രമേഷ്വറിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമേഷ്വര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

മദ്യലഹരിയിലായിരുന്ന തന്‍മയിയെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. സമാനമായ സംഭവത്തില്‍ തന്‍മയിക്കെതിരേരണ്ട് കേസുകളുള്ളതായി പോലീസ് പറഞ്ഞു.

Dailyhunt

shortlink

Related Articles

Post Your Comments

Related Articles


Back to top button