YouthLife Style

മുടികൊഴിച്ചില്‍ തടയാൻ വെളുത്തുള്ളി

മുടികൊഴിച്ചില്‍ തടയാന്‍ വെളുത്തുള്ളിയും ഉപയോഗിയ്ക്കാം. ഇതിനായി ഒരു കപ്പു തേങ്ങാപ്പാല്‍, 6-7 അല്ലി വെളുത്തുളളി എന്നിവയാണ് ആവശ്യം. തേങ്ങാപ്പാല്‍ ടിന്നില്‍ ലഭിയ്ക്കുന്നതല്ലാതെ തേങ്ങയില്‍ നിന്നും തന്നെ നേരിട്ടെടുക്കുന്നതാണ് ഏറ്റവും നല്ലത്. തേങ്ങാപ്പാല്‍, വെളുത്തുള്ളി ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. ഇത് ഊറ്റിയെടുക്കണം. ആ മിശ്രിതം ശിരോചര്‍മത്തില്‍ സ്പ്രേ ചെയ്യുകയോ പുരട്ടുകയോ ചെയ്യാം. മുടിയില്‍ പുരട്ടണമെന്നില്ല. ഇത് 15 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം.

വെളുത്തുള്ളി ആന്റിബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങളുള്ള ഒന്നാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും മുടിയെ സംരക്ഷിയ്ക്കുന്ന ഒന്ന്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button