Latest NewsKeralaNews

ഉപതിരഞ്ഞെടുപ്പ് : അഞ്ച് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥി നിർണയത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും

കൊച്ചി : അഞ്ച് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും.ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. അരൂരിൽ ബി ഡി ജെ എസ് മത്സര രംഗത്ത് നിന്നും പിൻമാറുന്നു എന്ന് അറിയിച്ചതിനാൽ ഇവിടെ ബി ഡി ജെ എസിന് പകരം ബി ജെ പി സ്ഥാനാർത്ഥി തന്നെ രംഗത്തിറങ്ങണോ എന്ന കാര്യത്തിലും ചർച്ചയുണ്ടാകും. ബിഡി ജെഎസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സംസ്ഥാന സമിതി ചർച്ച ചെയ്യും. ശേഷം അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button