News

മന്‍മോഹന്‍സിംഗിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് 87ാം പിറന്നാളാഘോഷിക്കുന്ന മന്‍മോഹന്‍സിംഗിന്റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനുമായി പ്രാര്‍ത്ഥിക്കുന്നുവെന്നാണ് മോദി ട്വീറ്റ് ചെയ്തത്. യുഎസ് പര്യടനത്തിനിടെയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആയുരാരോഗ്യസൗഖ്യങ്ങള്‍ നേര്‍ന്ന് ആശംസറിയിച്ചത്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവിന് ലഭിച്ച ആദ്യ ആശംസാസന്ദേശങ്ങളില്‍ ഒന്ന് മോദിയുടേതാണ്. ‘ഞങ്ങളുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ജിയ്ക്ക് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ എല്ലാ നന്മകളും നേരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനുമായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു’. നരേന്ദ്രമോദി ട്വീറ്ററില്‍ കുറിച്ചത് ഇങ്ങനെ. കേന്ദ്രപ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും അദ്ദേഹത്തിന് ട്വിറ്ററിലൂടെ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

ഇന്ത്യാ വിഭജനത്തിന് മുന്‍പ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായയില്‍ 1932 സെപ്റ്റംബര്‍ 26 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനാണ് മന്‍മോഹന്‍സിംഗ്. അദ്ദേഹത്തിന്

Tags

Related Articles

Post Your Comments


Back to top button
Close
Close