Life Style

രാവിലെ എഴുനേല്‍ക്കുമ്പോള്‍ മല്ലിയിട്ടു കുതിര്‍ത്ത് വെള്ളം കുടിച്ചാല്‍…..

പലതരം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് മുഴുവന്‍ മല്ലി. പൊട്ടാസ്യം, അയേണ്‍, വൈറ്റമിന്‍, എ, കെ, സി, ഫോളിക് ആസിഡ്, മഗ്‌നീഷ്യം, കാല്‍സ്യം എന്നിവടയങ്ങിയ ഒന്നാണിത്. മുഴുവന്‍ മല്ലി പല രൂപത്തിലും ഉപയോഗിയ്ക്കാം. ഇതിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതാണ് വളരെ ഉത്തമം. തടി കുറയാനുള്ള നല്ലൊരു വഴിയാണ് മല്ലിയിട്ടു വച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ഇതില്‍ വേണമെങ്കില്‍ അല്‍പം തേനും നാരങ്ങാനീരും കൂടി ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. കൂടാതെ മുഴുവന്‍ മല്ലിയിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതും തലേന്ന് മല്ലി വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ ഈ വെള്ളം കുടിയ്ക്കുന്നതുമെല്ലാം കൊളസ്ട്രോള്‍, പ്രമേഹം എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ തോതു കുറയ്ക്കാന്‍ സഹായിക്കും. ദോഷകരമായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറച്ച് നല്ല എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇത് സഹായിക്കും.

മല്ലിയില്‍ ധാരാളം അയേണും വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയിട്ടുള്ളതുകൊണ്ട്് അനീമിയയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. കൂടാതെ വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ പരിഹരിയ്ക്കാനുള്ള നല്ലൊരു വഴിയാണ് മല്ലിയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ഗാര്‍ഗിള്‍ ചെയ്യുന്നത്. ആന്റിബാക്ടീരിയല്‍, അതായത് ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കാനുള്ള കഴിവുള്ള ഒന്നാണ് മല്ലി. കോളറ, ടൈഫോയ്ഡ്, വയറിളക്കം തുടങ്ങിയ പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് മുഴുവന്‍ മല്ലി. ഇതിലെ ഡോഡിസിനെല്‍ എന്ന ഘടകമാണ് സാല്‍മൊണെല്ല് പോലെയുള്ള ബാക്ടീരിയകളെ തടയുന്നത്. കോള്‍ഡ്, ഫ്ളൂ എന്നിവയ്ക്കുള്ള നല്ലൊരു മരുന്നൂ കൂടിയാണിത്. ഇതിലെ വൈറ്റമിന്‍ സിയാണ് ഇതിനുള്ള നല്ലൊരു ഗുണമാകുന്നത്. ഇതിലെ വൈറ്റമിന്‍ എ, ബീറ്റാ കരോട്ടിന്‍ എന്നിവയെല്ലാം ചേര്‍ന്നും ഈ ഗുണം നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button