KeralaLatest NewsNews

ആലുവയിലെ പ്രമുഖ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച യുവാവിനും കുടുംബത്തിനും ശാരീരിക അസ്വസ്ഥത; ഹോട്ടലിൽ അറിയിച്ചപ്പോൾ നേരിടേണ്ടി വന്നത് കടുത്ത അപമാനം

ആലുവയിലെ ഏറ്റവും രുചിയുള്ള ഭക്ഷണം വിളമ്പുന്നുവെന്നു അവകാശപ്പെടുന്ന ഇഫ്താർ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച യുവാവിനും കുടുംബത്തിനും ശാരീരിക അസ്വസ്ഥത. അനസ് അലി എന്ന യുവാവ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആലുവ ബൈ പാസിലുള്ള ഇഫ്താര്‍ ഹോട്ടലില്‍ കയറി ചിക്കൻ ബിരിയാണി കഴിക്കുകയും തുടർന്ന് മണിക്കൂറുകൾക്ക് ശേഷം ഭക്ഷണം കഴിച്ച എല്ലാവരും ഛർദിക്കാൻ തുടങ്ങിയെന്നും അനസ് അലി പറയുന്നു. തുടർന്ന് കുട്ടികളെ ഉൾപ്പെടെ ഒരാഴ്ചയോളം ആശുപത്രിയിൽ അഡ്‌മിറ്റ്‌ ചെയ്‌തതായും യുവാവ് വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഇത് എന്റെ സുഹൃത്തിന്റെ അനുഭവം ആലുവയിലെ ഏറ്റവും രുചിയുള്ള ഭക്ഷണം വിളമ്പുന്നുവെന്നു അവകാശപ്പെടുന്ന ഇഫ്താർ ഹോട്ടൽ.
ഞാനും ഭാര്യ ജുവൈരിയ്യ, മക്കളായ ഫാത്തിമത്ത് റബീഅ (6) മുഹമ്മദ് മുനവ്വിര്‍ ഫായിസ് (ഒന്നര വയസ്സ്) എന്നിവര്‍ 12 09 2019 രാത്രി പത്ത് മണിക്ക് ആലുവ ബൈ പാസിലുള്ള ഇഫ്താര്‍ ഹോട്ടലില്‍ കയറി ഭക്ഷണം (ചിക്കന്‍ ബിരിയാണി) കഴിക്കുകയും തുടര്‍ന്ന് വീട്ടിലെത്തി പുലര്‍ച്ചെ മുന്ന് മണിയായപ്പോള്‍ ബിരിയാണി കഴിച്ച ഭാര്യക്കും കുട്ടികള്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയും തുടര്‍ന്ന് നോര്‍ത്ത് പറവൂര്‍ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലേ ദിവസം രാത്രി കഴിച്ച ഭക്ഷണത്തില്‍ നിന്ന് ഉണ്ടായ വിഷാംശമാണ് ഇതിന് കാരണമെന്ന് ഡോക്ടര്‍ അറിയിച്ചു. അസുഖം മൂര്‍ഛിച്ച രണ്ടാമത്തെ മകനെ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിക്കുകയും അഡ്മിറ്റ് ചെയ്ത് ചികിത്സ നല്‍കുകയും ചെയ്തു. ഒരാഴ്ചയോളം ഭാര്യയും മക്കളും കടുത്ത ശാരീരിക ബുദ്ധിമുട്ട് അനുഭവിച്ചു.

ഈ വിവരം ടി ഹോട്ടലില്‍ അറിയിച്ചപ്പോള്‍ അവര്‍ ധിക്കാരപരമായും നിരുത്തരവാദിത്ത പരമായും പെരുമാറുകയും എന്നെ അപമാനിക്കുകയും ചെയ്തു.

ആയതിനാല്‍ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്ത് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് കടുത്ത ക്ഷതം വരുത്തിയ പ്രസ്തുത ഹോട്ടലിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും മറ്റൊരു ഉപഭോക്താവിനും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സംഭവിക്കാതിരിക്കുന്നതിനുള്ള മാതൃകാപരമായ നടപടികള്‍ കെക്കൊള്ളാനും വേണ്ടി ഇതിന്റെ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button