KeralaLatest NewsNews

എല്‍ഡിഎഫിന്റെ കുതിപ്പ്; ബിജെപിയുടെ വോട്ട് ചോര്‍ന്നിട്ടില്ലെന്ന് ഹരി

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഫലം പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റം. മാണി സി കാപ്പന്റെ ലീഡ് 2200 കടന്നു. ബിജെപിയുടെ വോട്ട് ചോര്‍ന്നിട്ടില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി പ്രതികരിച്ചു. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് എല്‍ഡിഎഫ് മുന്നിലെത്തിയതെന്നും ഹരി പറഞ്ഞു.

25 ശതമാനത്തോളം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 2231 വോട്ടുകള്‍ക്ക് മുന്നിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളായ രാമപുരം, കടനാട്, മേലുകാവ് പഞ്ചായത്തുകളില്‍ വ്യക്തമായ ലീഡ് നേടാന്‍ എല്‍.ഡി.എഫിനായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ.എം മാണി ലീഡ് നേടിയ പഞ്ചായത്തുകളാണ് ഇവ.

UDF- 11840

LDF- 14017

NDA – 4173

shortlink

Related Articles

Post Your Comments

Related Articles


Back to top button