CricketLatest NewsNews

ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി സുരേഷ് റെയ്‌ന

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ എം.സ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഉയരുന്ന വാർത്തകൾക്ക് മറുപടിയുമായി സുരേഷ് റെയ്‌ന. ധോണി ഇപ്പോഴും പൂര്‍ണ ഫിറ്റാണ്. വിസ്മയ വിക്കറ്റ് കീപ്പറും എക്കാലത്തെയും മികച്ച ഫിനിഷറുമാണ്. ട്വന്റി- 20 ലോകകപ്പില്‍ ധോണി ഇന്ത്യക്ക് വലിയൊരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് റെയ്‌ന വ്യക്തമാക്കി.

വിന്‍ഡീസിനെതിരായ പര്യടനത്തില്‍ നിന്നും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന മത്സരത്തിൽ നിന്നും ധോണി വിട്ടുനിന്നത് ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു. വിജയ് ഹസാരെ ട്രോഫി, ബംഗ്ലദേശിനെതിരായ ട്വന്റി-20 പരമ്പര എന്നിവയിലും ധോണി കളിക്കില്ലെന്നായിരുന്നു സൂചനകൾ. അതേസമയം ധോണിയുടെ അസാന്നിധ്യത്തില്‍ യുവ താരം ഋഷഭ് പന്തിനെ മൂന്ന് ഫോര്‍മാറ്റിലും വിക്കറ്റ് കീപ്പറായി വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് സെലക്ടര്‍മാരും മാനേജ്മെന്റും. എന്നാല്‍ പന്ത് ഫോമില്ലായ്മ തുടരുന്നതോടെ ധോണിയെ തിരിച്ചുവിളിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button