Latest NewsKeralaNews

പാലയില്‍ ജോസ് ടോം തന്നെ സംശയമില്ല … 17000 വോട്ടുകള്‍ക്ക് ജയിക്കുമെന്ന അനില്‍ അക്കരയുടെ പ്രവചനത്തിന് മറുപടിയായി ട്രോള്‍ പ്രവാഹം

തൃശൂര്‍ : പാലയില്‍ ജോസ് ടോം തന്നെ സംശയമില്ല … 17000 വോട്ടുകള്‍ക്ക് ജയിക്കുമെന്ന അനില്‍ അക്കരയുടെ പ്രവചനത്തിന് മറുപടിയായി ട്രോള്‍ പ്രവാഹം/
17000 വോട്ടുകള്‍ക്ക് ജയിക്കുമെന്ന അനില്‍ അക്കരയുടെ പ്രവചനത്തിനാണ് ട്രോളര്‍മാര്‍ ഇപ്പോള്‍ മറുപടി നല്‍കുന്നത്. ഇന്നു തെരഞ്ഞെടുപ്പു ഫലത്തിന്റെ സൂചനകള്‍ പുറത്തുവന്നതു മുതല്‍ അക്കരെയുടെ പോസ്റ്റിനു കീഴില്‍ പരിഹാസ കമന്റുകള്‍ പ്രവഹിക്കുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് അനില്‍ അക്കര ഫെയ്സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:

എന്റെ കണക്ക് ശരിയാണെങ്കില്‍ നാളെ അഡ്വ. ജോസ് ടോം ഒരു പതിനേഴായിരത്തിന് മുകളില്‍ വിജയിക്കും.
അങ്ങനെയാണെങ്കില്‍ ഒക്ടോബര്‍ മുഴുവന്‍ നമുക്കുള്ളതാ.. ഇതായിരുന്നു അനില്‍ അക്കരെയുടെ പോസ്റ്റ്.

എന്നാല്‍ രാവിലെ വോട്ടെണ്ണല്‍ തുടങ്ങി ഫലസൂചനകള്‍ പുറത്തുവന്നതു മുതല്‍ അക്കരെയുടെ പോസ്റ്റില്‍ കമന്റുകള്‍ വന്നു തുടങ്ങി. ഇടതു സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ ലീഡ് ഉയരുംതോറും അതിലെ ആവേശവും കൂടി. ചിലതെല്ലാം നര്‍മത്തില്‍ ചാലിച്ച രാഷ്ട്രീയ കമന്റുകളാണെങ്കില്‍ മറ്റു ചിലത് പതിവു പോലെ അശ്ലീലത്തിലേക്കും കടന്നു. എന്തായാലും കമന്റുകള്‍ക്കു മറുപടിയോ ‘മുറിപ്പത്തലോ’ ആയി അക്കര രംഗത്തുവന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button