Life Style

കട്ടിയുള്ള മനോഹരമായ പുരികത്തിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പുരികം സൗന്ദര്യത്തെ ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്നമാണ് കട്ടിയുള്ള മനോഹരമായ പുരികം. പുരികത്തിന്‍റെ കട്ടിയും ഷെയ്പ്പുമെല്ലാം സൗന്ദര്യത്തിന്‍റെ അളവുകോലാകുമ്പോള്‍ അവയുടെ ഭംഗി കൂട്ടാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. പുരികത്തിനു കട്ടി കൂട്ടാന്‍ ചില വഴികളിതാ പുരികത്തിലും ചെറിയൊരു ഓയില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്. ഒലീവ് ഓയില്‍, വെളിച്ചെണ്ണ, കാസ്റ്റര്‍ എന്നിവ ഉപയോഗിക്കുന്നത് പുരകത്തിന് കറുപ്പ് നിറം ലഭിക്കാനും കട്ടി കൂട്ടാനും സഹായിക്കും. ഉറങ്ങുന്നതിന് മുമ്പ്പ ഞ്ഞിയിലോ തുണിയിലോ കുറച്ച്‌ എണ്ണയെടുത്ത് മസാജ് ചെയ്യാം.

മുട്ടയുടെ വെള്ള നന്നായി അടിച്ച്‌ പുരികത്തില്‍ തേക്കുന്നത് പുരിക വളര്‍ച്ചയെ വേഗത്തിലാക്കും. സവാളയുടെ നീര് പുരികം വളരാന്‍ സഹായിക്കും. സവാള അരിഞ്ഞ് മിക്സിയിലിട്ട് ഒന്ന് അടിച്ചെടുക്കുക. സവാള ജ്യൂസ് അഞ്ച് മിനിറ്റ് പുരികത്തില്‍ തെക്കുക. ഉണങ്ങയതിന് ശേഷം വെളളം കൊണ്ട് കഴുകുക. കണ്‍പുരികങ്ങള്‍ക്ക് കൂടുതല്‍ കട്ടിയും മൃദുത്വവും വരുത്തുന്നതിന് പെട്രോളിയെ ജെല്ലി ഉപയോഗിക്കാം.

ആവണക്കെണ്ണ ഏറ്റവും നല്ല പരിഹാരമാർഗമാണ്. മുടി വളരാൻ ആവണക്കെണ്ണ മികച്ചതാണത്രേ. ഒരു കോട്ടൺ തുണി ആവണക്കെണ്ണയിൽ മുക്കിയതിനു ശേഷം രണ്ടു പുരികത്തിലും നന്നായി തേച്ചു പിടിപ്പിക്കുക. ഇതിനു ശേഷം രണ്ടു മൂന്നു മിനിറ്റു കൈവിരൽ കൊണ്ടു നന്നായി മസാജ് ചെയ്തു കൊടുക്കാം. 30 മിനിറ്റ് അതങ്ങനെ തന്നെയിരിക്കട്ടെ. ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകാം. ഇത് നിത്യവും ചെയ്യാവുന്നതാണ്. ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണ വിരൽ തുമ്പിൽ എടുത്ത ശേഷം പുരികത്തിൽ തേച്ചു പിടിപ്പിക്കുക. രക്തചംക്രമണം വർധിപ്പിക്കാനായി മസാജ് ചെയ്തു കൊടുക്കാം. ഇപ്രകാരം രാത്രിയിൽ ചെയ്‌തതിനു ശേഷം രാവിലെ കഴുകി കളഞ്ഞാൽ മതിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button