Latest NewsNewsIndia

യുഎന്‍ സമ്മേളനത്തിന് ശേഷം പാകിസ്ഥാനിലേക്ക് മടങ്ങിയ ഇമ്രാന്‍ ഖാന്റെ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂയോർക്ക്: യുഎന്‍ സമ്മേളനത്തിന് ശേഷം പാക്കിസ്ഥാനിലേക്ക് തിരിച്ച ഇമ്രാന്‍ ഖാന്റെ വിമാനം പറക്കലിനിടെ തകരാറിലായി. സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെ അധികൃതര്‍ വിമാനം ന്യൂയോര്‍ക്കില്‍ ഉടൻ തിരിച്ചിറക്കി.

പറന്നുയര്‍ന്ന വിമാനം ഏതാനം മിനിറ്റുകള്‍ സഞ്ചരിച്ചതിന് ശേഷമാണ് സാങ്കേതിക തകരാര്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പൈലറ്റ് അടിയന്തര ലാന്‍ഡിംഗ് ആവശ്യപ്പെട്ടു. ഇമ്രാന്‍ ഖാനൊപ്പം പാകിസ്ഥാനില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരും വിമാനത്തില്‍ ഉണ്ടായിരുന്നു.
വിമാനത്തിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പൈലറ്റിന്റെ നിര്‍ദേശമനുസരിച്ച്‌ ന്യൂയോര്‍ക്ക് വിമാനത്താവളം ഇമ്രാന്‍ ഖാന്റെ വിമാനം തിരിച്ചിറക്കാനുള്ള സൗകര്യം അതിവേഗം ക്രമീകരിച്ചു. തുടര്‍ന്ന് വിമാനം തിരിച്ചിറക്കി പരിശോധനകള്‍ക്ക് വിധേയമാക്കി.

ഒഴാഴ്ച നീണ്ട അമേരിക്ക സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇമ്രാന്‍ഖാന്‍. ജമ്മു കശ്‌മീര്‍ വിഷയവും ഭീകരവാദവും മുന്‍ നിര്‍ത്തിയാണ് പാക് പ്രധാനമന്ത്രി സംസാരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button