Life Style

രണ്ട് തരത്തിലുള്ള വൃക്കരോഗങ്ങളെ കുറിച്ച് അറിയാം

വൃക്കരോഗങ്ങള്‍ രണ്ടു തരത്തിലുണ്ട്. താല്‍ക്കാലികമായ വൃക്കസ്തംഭനവും സ്ഥായിയായ വൃക്കസ്തംഭനവും. കുറച്ചു മണിക്കൂറുകളോ ദിവസങ്ങളോ സംഭവിക്കുന്നതാണ് താല്‍ക്കാലിക വൃക്കസ്തംഭനം. ഈ സാഹചര്യത്തില്‍ മൂത്രത്തിന്റെ അളവ് വല്ലാതെ കുറയും.

താല്‍ക്കാലിക വൃക്കസ്തംഭനം ഉണ്ടാകുന്ന പ്രധാന കാരണങ്ങള്‍: ഗുരുതരമായ ഹൃദ്രോഗം, എലിപ്പനി, ഡെങ്കിപ്പനി, പാമ്പുകടി, മലേറിയ, ഗുരുതരമായ അണുബാധ, അമിത രക്തസ്രാവം, അതിസാരം, തീപ്പൊള്ളല്‍ എന്നിവയാണ്. തക്കസമയത്തു കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായും രോഗം മാറും.

സ്ഥായിയായ വൃക്കസ്തംഭനം കുറെ നാളുകള്‍ കൊണ്ട് ഉണ്ടാകുന്നതാണ്. വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുന്ന അവസ്ഥയാണിത്. വിശപ്പില്ലായ്മ, നീര്, ഓക്കാനം ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ആദ്യഘട്ടത്തില്‍ മരുന്നും ഭക്ഷണക്രമീകരണവുമാണു പ്രതിവിധി. 90 ശതമാനമായാല്‍, ഹീമോഡയാലിസിസ്, പെരിറ്റോണയല്‍ ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കല്‍ എന്നീ മൂന്നു മാര്‍ഗങ്ങള്‍ മാത്രമേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button