KeralaLatest NewsNews

മുൻ വിദേശകാര്യ സെക്രട്ടറി കെപിഎസ് മേനോൻ ജൂനിയർ അന്തരിച്ചു

തിരുവനന്തപുരം: മുൻ വിദേശകാര്യ സെക്രട്ടറി ആയിരുന്ന കെപിഎസ് മേനോൻ ജൂനിയർ (90) അന്തരിച്ചു. രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. തിരുവനന്തപുരം കവടിയാറിലെ വീട്ടിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. 1987 മുതൽ 1989 വരെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്നു. അച്ഛൻ കെപിഎസ് മേനോൻ സീനിയർ രാജ്യത്തെ ആദ്യ വിദേശകാര്യ സെക്രട്ടറി ആയിരുന്നു. കെപിഎസ് മേനോൻ ജൂനിയറിന്റെ അനന്തരവനാണ് വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കര മേനോൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button