Latest NewsKeralaNews

കൊല്ലത്ത് നാലു മണിക്കൂറിനിടെ, ആറു ഇടങ്ങളിൽ തോക്ക് ചൂണ്ടി മോഷണം

കൊല്ലം: നാലു മണിക്കൂറിനിടെ, ആറു ഇടങ്ങളിൽ തോക്ക് ചൂണ്ടി മാല മോഷണം. ഭീതിയിലായി കൊല്ലത്തെ ജനങ്ങൾ. ശനിയാഴ്ച രാവിലെ മുതൽ ഉച്ചവരെയുള്ള സമയത്തു കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയായിരുന്നു മോഷണം.

തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയതെന്നു മാല നഷ്ടമായവര്‍ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കുമ്പളം സ്വദേശിയായ യുവാവ് കുണ്ടറ റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ചുപോയ ബൈക്ക് മോഷ്ടിച്ചെടുത്താണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് കണ്ടെത്തൽ. ഇവർ ഉപയോഗിച്ച ബൈക്കും ഹെല്‍മറ്റും ടൗണ്‍ അതിര്‍ത്തിയില്‍ നിന്ന് കണ്ടെത്തി. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും, പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button