KeralaLatest NewsNews

ശബരിമല ദർശനം; തിരുപ്പതി മോഡൽ ഓൺലൈൻ ബുക്കിങ് സംവിധാനമൊരുക്കാൻ പദ്ധതി

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി തിരുപ്പതി മോഡൽ ഓൺലൈൻ ബുക്കിങ് സംവിധാനമൊരുക്കാനുള്ള പദ്ധതിയുമായി പൊലീസ്. പൊലീസിന്റെ വെർച്വൽ ക്യൂ സംവിധാനത്തിൽ പാളിച്ചകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഇങ്ങനെയൊരു തീരുമാനം. പൊലീസും ദേവസ്വം ബോർഡും കെഎസ്ആർടിസിയും ചേർന്ന‌ാണ് ഡിജിറ്റൈസ്ഡ് പിൽഗ്രിം മാനേജ്മെന്റ് സിസ്റ്റമെന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി തയ്യാറാക്കുന്നത്. വഴിപാടുകൾ, സമർപ്പണങ്ങൾ, താമസം, ക്ഷേത്രദർശനം ഇവയെല്ലാം ഈ സംവിധാനത്തിലൂടെ ബുക്ക് ചെയ്യാനാകും. ദർശനത്തിനായി പ്രത്യേക ക്യൂ തുടരുമെന്നും ഓൺലൈൻ വഴി ബുക്കു ചെയ്യുന്നവർക്കു മുൻഗണന ലഭിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button