Latest NewsNewsIndia

2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മത്സരിക്കും, ശശി തരൂരിനെ തോല്‍പ്പിക്കും: ശ്രീശാന്ത്

തിരുവനന്തപുരം: 2024ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വേണ്ടി മത്സരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും കോണ്‍ഗ്രസിന്റെ ശശി തരൂരിനെ പരാജയപ്പെടുത്തുമെന്നുമാണ് ശ്രീശാന്ത് പറഞ്ഞത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍.

ശശി തരൂരിന്റെ വലിയ ആരാധകനാണെന്നും ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹം തനിക്ക് വേണ്ടി സംസാരിച്ചിട്ടുണ്ടെന്നും പക്ഷെ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് താന്‍ അദ്ദേഹത്തെ തോല്‍പ്പിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും ശ്രീശാന്ത് പ്രതികരിച്ചു.

ഐ.പി.എല്ലില്‍ ഒത്തുകളിയാരോപിച്ച് ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ വിലക്ക് ബി.സി.സി.ഐ വെട്ടിച്ചുരുക്കിയിരുന്നു. ഇത് പ്രകാരം 2020 സെപ്തംബര്‍ മുതല്‍ ശ്രീശാന്തിന് കളിക്കാം. ഒത്തുകളി വിവാദത്തെ തുടര്‍ന്ന് തനിക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും വിലക്ക് നീക്കണമെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെടുകയും ചെയ്തത് തരൂരാണെന്ന് നേരത്തേ ശ്രീശാന്ത് പറഞ്ഞിരുന്നു. വിലക്ക് നീക്കിയ ശേഷം അതിന് നന്ദി അറിയിക്കാന്‍ ശ്രീശാന്ത് തരൂരിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എം.പി എന്ന നിലയിലും വ്യക്തിയെന്ന നിലയിലും താന്‍ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ് തരൂരെന്നും അന്ന് ശ്രീശാന്ത് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button