Latest NewsNewsTechnology

യൂട്യൂബിൽ കമ്മന്റുകൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: യൂട്യൂബിൽ കമ്മന്റുകൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ചു. കമന്റുകൾ മോണിറ്റര്‍ ചെയ്യാന്‍ സൗകര്യം നൽകുന്ന സെര്‍ച്ച് ഫില്‍ട്ടര്‍ സംവിധാനമാണ് ഉൾപ്പെടുത്തിയത്. ഇതിലൂടെ ഒരു യൂസര്‍ക്ക് തങ്ങളുടെ വീഡിയോയില്‍ വരുന്ന കമന്റുകള്‍ സെര്‍ച്ച് ഫില്‍ട്ടറിലൂടെ തിരഞ്ഞെടുത്ത് മറുപടി നല്‍കാനായി സാധിക്കും. അതോടൊപ്പം തന്നെ ചോദ്യങ്ങള്‍ ഉള്‍കൊള്ളുന്ന കമന്റ്, സബ്‌സ്‌ക്രൈബറുടെ എണ്ണം, സബ്‌സ്‌ക്രൈബേര്‍സിന്റെ സ്റ്റാറ്റസ് എന്നിവ വച്ച് മറുപടി തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. ഈ പുതിയ രീതി ലഭ്യമാക്കാൻ യൂട്യൂബ് സ്റ്റുഡിയോയില്‍ പേജിന്റെ മുകള്‍ വശത്തായി കമന്റ് ടാബ് എടുത്ത് ഇടത് മെനുവില്‍ നിന്നും ഫില്‍ട്ടര്‍ ബാര്‍ എടുക്കാവുന്നതാണ്.

അടുത്തിടെ സ്ട്രീമിംഗ് രംഗത്ത് വളര്‍ന്നുവരുന്ന എതിരാളികളെ നേരിടുന്നതിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ്, ക്രിയേറ്റര്‍മാരെ ആകര്‍ഷിക്കുന്നതും, കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ഫീച്ചറുകളാണ് തുടര്‍ച്ചയായി യൂട്യൂബ് അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button