Latest NewsNewsIndia

മൂത്രം കുടിപ്പിച്ചു, സിഗരറ്റ് കുറ്റികള്‍ കൊണ്ട് പൊള്ളിച്ചു; ഗോത്രത്തിന്റെ സമ്മതിമില്ലാതെ ഒരുമിച്ച് ജീവിച്ച ദമ്പതികള്‍ക്ക് സംഭവിച്ചത്

ജോധ്പൂര്‍: ഗോത്രത്തിന്റെ സമ്മതമില്ലാതെ ഒരുമിച്ച് ജീവിച്ച ദമ്പതികള്‍ക്ക് നേരിടേണ്ടി വന്നത് കൂര പീഡനം. കമിതാക്കളായ ഇരുവരും ഒരുമിച്ച് താമസിച്ചതോടെയാണ് ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവര്‍ യുവാവിനെയും യുവതിയെയും ആക്രമിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ഇരുവരേയും ആക്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

കമിതാക്കളായ ഇരുവരും ഒരുമിച്ച് ജീവിക്കാനായി കഴിഞ്ഞ ശനിയാഴ്ചയാണ് ഒളിച്ചോടിയത്. തുടര്‍ന്ന് ഇവരുടെ ഗോത്രത്തില്‍പ്പെട്ട ചിലര്‍ ചേര്‍ന്ന് ഇരുവരേയും അന്വേഷിച്ച് കണ്ടെത്തുകയും തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. സിഗരറ്റ് കുറ്റികള്‍ കൊണ്ട് ഇരുവരുടെയും ശരീരത്തില്‍ കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇവരുടെ മുടി വെട്ടിമാറ്റിയ ശേഷം ചെരുപ്പ് മാലയണിയിക്കുകയും തുടര്‍ന്ന് ഇരുവരേയും കൊണ്ട് മൂത്രം കുടുപ്പിക്കുകയുമായിരുന്നു.

അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് ഇരുവരെയും രക്ഷപെടുത്തിയത്. സംഭവത്തില്‍ പന്ത്രണ്ടോളം പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button