Latest NewsUAECarsNewsAutomobile

കാറുകൾ തിരിച്ച് വിളിച്ച് ഹോണ്ട

ദുബായ് : വിവിധ മോഡൽ കാറുകൾ തിരിച്ച് വിളിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട.  എയർബാഗ് ഇൻഫ്ലേറ്ററിൽ തകർ കണ്ടെത്തിയതിനെ തുടർന്ന് യുഎഇയിൽ 2013 വർഷത്തിലും അതിനു മുൻപും വിൽപ്പന നടത്തിയ സിവിക്,അക്കോർഡ്, സിആർ-വി, ജാസ് എന്നീ മോഡൽ കാറുകളാണ് കമ്പനി തിരിച്ച് വിളിക്കുന്നത്. എത്ര വാഹനങ്ങളിലാണ് പ്രശ്നമുള്ളതെന്നു വ്യക്തമല്ല. തകരാർ സംഭവിച്ച വാഹന ഉടമകളെ കമ്പനി വിവരമറിയിച്ചെന്നും, തകരാർ സൗജന്യമായി തന്നെ പരിഹരിച്ചു നൽകുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button