Latest NewsKeralaIndia

ശബരിമലയിൽ ഇനി തിരുപ്പതി മോഡൽ ‘ആരാധന സംരക്ഷണ സേന’

നിലവില്‍ പളനി, തിരുപ്പതി ക്ഷേത്രത്തിലും വടക്കേ ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലും ഇത്തരം സേനകള്‍ രൂപീകരിച്ചിട്ടുണ്ട്.

കൊച്ചി : ശബരിമലയില്‍ ഇനി ‘തിരുപ്പതി മോഡല്‍’ സുരക്ഷ.ശബരിമല ഉള്‍പ്പെടെ പ്രമുഖ ആരാധനാലയങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ സംരക്ഷണ സേന രൂപവത്കരിക്കും. പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന പോലീസ് സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തമിഴ്‌നാട്ടില്‍ വിജയം കണ്ട ‘തിരുപ്പതി മോഡല്‍’സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചത്. അതേസമയം, ഈ നീക്കം പോലീസ് സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നുമെന്നും ഉദ്യോഗസ്ഥര്‍ അമിത ജോലിഭാരത്താന്‍ വലയുന്നുവെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

ആര്‍ഡിഎസിന് ടെന്‍ഡര്‍ ലഭിക്കാന്‍ പാലാരിവട്ടം മേൽപാലം കരാര്‍ തിരുത്തി വലിയ തോതിൽ കൃത്രിമം: വിജിലന്‍സ്

സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് രൂപവത്കരിച്ചതു പോലെ ‘ആരാധന സംരക്ഷണ സേന’ രൂപവത്കരിക്കണമെന്നാണ് നിര്‍ദേശം. പദ്ധതിയുടെ വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടി ഡിജിപി ഉടന്‍ സര്‍ക്കാരിന് കത്തു നല്‍കും. എന്നാൽ സംസ്ഥാനത്തെ സ്‌റ്റേഷനുകളില്‍ മതിയായ പോലീസുകാര്‍ ഇല്ലാത്തപ്പോഴാണ് ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിയ്ക്കായി നിയോഗിക്കുന്നത് എന്നും അഭിപ്രായമുണ്ട് . നിലവില്‍ പളനി, തിരുപ്പതി ക്ഷേത്രത്തിലും വടക്കേ ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലും ഇത്തരം സേനകള്‍ രൂപീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button