Latest NewsNewsCameraTechnology

സ്മാർട്ട്ഫോൺ വാങ്ങാൻ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് : ദീപാവലി ഓഫറുമായി ഷവോമി

സ്മാർട്ട്ഫോൺ വാങ്ങാൻ തയ്യാറെടുക്കുന്നവർക്ക് സന്തോഷിക്കാം. ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് ഷവോമി. ദിവാലി വിത്ത് എംഐ’ എന്ന പേരിൽ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ നാല് വരെയാണ് ഷവോമിയുടെ സ്പെഷ്യല്‍ സെയ്ല്‍ എംഐ.കോമില്‍ നടക്കുന്നത്. വിവിധ ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ്മി 7Aയുടെ 16 ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പ് 4999 രൂപയ്ക്കും, 32 ജിബി ഇന്‍റേണല്‍ മെമ്മറിപതിപ്പ് 5799 രൂപയ്ക്കും സ്വന്തമാക്കാം.

OFFER LIST

പോക്കോ F1ന്‍റെ 64 ജിബി പതിപ്പിന് 14999 രൂപയും, 128 ജിബി പതിപ്പിന് 15999 രൂപയും, 256 ജിബി പതിപ്പിന് 18999 രൂപയുമാണ് വില. റെഡ്മി K20 സീരിസ് ഫോണുകള്‍ക്കും മികച്ച ഓഫറുകൾ ലഭ്യമാണ്. 6 ജിബി/64 ജിബി മോഡൽ 19,999 രൂപയ്ക്കും, 6 ജിബി/128 ജിബി പതിപ്പ് 24,999 രൂപയ്ക്കും ലഭിക്കും. ഇത് കൂടാതെ എച്ച്ഡിഎഫ്‌സി ബാങ്കുമായി സഹകരിച്ച് ഓരോ പര്‍ച്ചേസിലും പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും റെഡ്മി വാഗ്ദാനം ചെയ്യുന്നു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ എന്നിവ ഉപയോഗിച്ച് ഷവോമി ഫോണുകള്‍ വാങ്ങുമ്പോളാണ് ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button