Latest NewsIndia

മഹാത്മാഗാന്ധിയുടെ 150 ജന്മവാര്‍ഷികത്തോടനുബന്ധിച്ചു കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാനു പ്രോത്സാഹനവുമായി ഗൂഗിള്‍ മാപ്പ്സ്

ഭാരതത്തിലെ 2300 നഗരങ്ങളില്‍ നിന്നുള്ള 57000 പൊതു ശൗചാലയങ്ങള്‍ ആപ്പിലെ പട്ടികയിൽപ്പെടുത്തി.

ന്യൂ ഡൽഹി: ഇന്ത്യയുടെ മുക്കിലും മൂലയിലുമുള്ള പൊതുശൗചാലയങ്ങളെ മാപ്പില്‍ ഉള്‍പ്പെടുത്തി ഗൂഗിള്‍.മഹാത്മാഗാന്ധിയുടെ 150 ജന്മവാര്‍ഷികത്തോടനുബന്ധിച്ചു കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാനു പ്രോത്സാഹനവുമായി ഭാരതത്തിലെ 2300 നഗരങ്ങളില്‍ നിന്നുള്ള 57000 പൊതു ശൗചാലയങ്ങള്‍ ആപ്പിലെ പട്ടികയിൽപ്പെടുത്തി.ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഗൂഗിള്‍ സെര്‍ച്ച്‌, ഗൂഗിള്‍ അസിസ്റ്റന്റ് അല്ലെങ്കില്‍ ഗൂഗിള്‍ മാപ്പ്സ് വഴി ഇവ കണ്ടെത്താനാകും. ഓരോ മാസവും പൊതു ശൗചാലയങ്ങള്‍ക്കായി രണ്ടര ലക്ഷത്തിലധികം ഉപയോക്താക്കളാണ് ഗൂഗിള്‍ സെര്‍ച്ചും ഗൂഗിള്‍ മാപ്പ്സും വഴിയും തിരയുന്നത്.

സ്ഥാനം ഒഴിയുന്നതിന് മുന്‍പ് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി വ്യാജമായി നിര്‍മ്മിച്ച നാല് പട്ടയങ്ങൾ റദ്ദാക്കി രേണു രാജ്

സ്വച്ഛ് ഭാരത് മിഷന്റെയും ഭവന,നഗരകാര്യ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായാണ് ഇത് 2016ല്‍ തുടക്കമിട്ടത്. പൊതു ശുചിത്വത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുകയെന്നതാണ് സാമൂഹിക നന്മയുടെ ഒരു പ്രധാന ഘടകമായി നാം വിശ്വസിക്കുന്നത്. ശുദ്ധമായ ശീലങ്ങളും ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാനന്റെ അടിസ്ഥാനവും ഇതു തന്നെയാണെന്ന് ഗൂഗിള്‍ മാപ്പ്സിന്റെ സീനിയര്‍ പ്രോഗ്രാം മാനേജര്‍ അനല്‍ ഘോഷ് പറഞ്ഞു.ന്യൂ ഡല്‍ഹി, ഭോപ്പാല്‍, ഇന്‍ഡോര്‍ എന്നീ നഗരങ്ങളിലാണ് ഈ പദ്ധതി അദ്യമായി തുടങ്ങിയത്.

ജമ്മുവിൽ തദ്ദേശ തെരഞ്ഞെടുപ്പ് തീരുമാനിച്ചു. എല്ലാ സ്‌കൂളുകളും തുറന്നു ; എല്ലാ നേതാക്കളെയും മോചിപ്പിച്ചു

കഴിഞ്ഞ വര്‍ഷം, ഗൂഗിള്‍ മാപ്‌സ് നടത്തിയ ബോധവത്കരണ ക്യാംപെയ്ന്റെ ഭാഗമായി 32000 പ്രതികരണങ്ങളാണ് ലഭിച്ചത്.ഭാരതത്തിലെ നഗര ഗ്രാമപ്രദേശങ്ങളിലെ തെരുവുകളും റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വൃത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ 2014 ല്‍ മോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായി ആരംഭിച്ച സ്വച്ഛ് ഭാരത് അഭിയാന്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശുചിത്വ സംരംഭമാണെന്ന് ലോക ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ), യുനിസെഫ് തുടങ്ങിയ സംഘടനകളില്‍ നിന്നും ഈ സംരംഭത്തിന് നിരവധി പ്രശംസകള്‍ ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button