KeralaLatest NewsNews

ബാറിന് മുന്നില്‍ പൊലീസുകാരെ തല്ലിച്ചതച്ചു; പ്രതികൾ പിടിയിൽ

തൊടുപുഴ: തൊടുപുഴ ടൗണിലെ ബാറിനു മുന്നിലുണ്ടായ സംഘര്‍ഷം പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ തല്ലിച്ചതച്ചു. സംഭവത്തില്‍ സൈനികര്‍ ഉള്‍പ്പെടെ നാലുപേരെ അറസ്റ്റു ചെയ്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ആക്രമണത്തില്‍ രണ്ടു പോലീസ്‌കാര്‍ക്ക് പരുക്കേറ്റിരുന്നു. തൊടുപുഴ ടൗണില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.

തൊടുപുഴ കാരക്കുന്നേല്‍ അരുണ്‍ കെ. ഷാജി (28) , സഹോദരന്‍ അമല്‍ കെ. ഷാജി (23), കരിക്കോട് സ്വദേശി പുത്തന്‍പുരയില്‍ കൃഷ്ണകുമാര്‍ (31), കൃഷ്ണകുമാറിന്റെ ബന്ധു മങ്ങാട്ടുകവല തൊട്ടിപ്പറമ്പില്‍ വിഷ്ണു (22) എന്നിവരാണ് അറസ്റ്റിലായത്.

രാത്രി പതിനൊന്നരയോടെ തൊടുപുഴ ടൗണിലെ ബാറിന് മുന്നില്‍ സംഘര്‍ഷം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എസ്‌ഐ എം പി സാഗറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഇവരെ പിടിച്ചു മാറ്റുന്നതിനിടെയാണ് മദ്യലഹരിയില്‍ സംഘം എസ്‌ഐ ഉള്‍പ്പെടെുള്ളവരെ മര്‍ദിച്ചത്. എസ്‌ഐയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് യൂണിഫോം വലിച്ചു കീറിയ സംഘത്തെ കൂടുതല്‍ പൊലീസ് എത്തിയാണ് പിടികൂടി സ്റ്റേഷനില്‍ എത്തിച്ചത്. എസ്‌ഐ എം പി സാഗര്‍, ഡ്രൈവര്‍ രോഹിത് എന്നിവര്‍ക്കാണ് മര്‍ദനത്തില്‍ പരുക്കേറ്റിരുന്നത്. എസ്‌ഐ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button