Latest NewsNewsInternational

കൂട്ടില്‍ കയറി സിംഹത്തെ കളിയാക്കി യുവതി- വീഡിയോ

വന്യമൃഗങ്ങളോട് പെരുമാറുമ്പോള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല ചിലര്‍. അങ്ങനെ ചെയ്യുന്നവര്‍ക്ക് ദാരുണാന്ത്യം വരെ സംഭവിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഡല്‍ഹി മൃഗശാല സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ത്ഥി കടുവയുടെ കൂട്ടിലേക്ക് വീണ് കൊല്ലപ്പെട്ടതെല്ലാം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ മനുഷ്യര്‍ പലപ്പോഴും മൃഗങ്ങളോട് അശ്രദ്ധമായിട്ടാണ് പെരുമാറാറുള്ളതെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ന്യൂയോര്‍ക്കിലെ ബ്രോണ്‍സ് മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ കയറി സിംഹത്തെ കളിയാക്കുന്ന യുവതിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോ കാഴ്ച്ചക്കാരെ ശരിക്കും ഞെട്ടിക്കുന്നതാണ്. സിംഹത്തിന്റെ വളരെ അടുത്ത് നിന്നാണ് യുവതി അതിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നത്. സിംഹം പ്രകോപിതനാവുകയായിരുന്നെങ്കില്‍ അത് യുവതിയുടെ മരണത്തിനുവരെ കാരണമാവുമായിരുന്നു.

യുവതി സിംഹത്തിന്റെ കൂട്ടില്‍ അതിക്രമിച്ച് കയറിയതാണെന്നും, യുവതി നിയമം ലംഘിച്ചിരിക്കുകയാണെന്നുമാണ് മൃഗശാല അധികൃതരുടെ വിശദീകരണം. അതേസമയം യുവതിക്കെതിരെ പ്രതികരിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഭാഗ്യംകൊണ്ട് സിംഹം യുവതിയെ ആക്രമിച്ചില്ലെന്നുവേണം കരുതാന്‍ എന്നാണ് ചിലരുടെ കമന്റുകള്‍. ആഫ്രിക്കന്‍ സിംഹത്തിന്റെ കൂട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു യുവതിയുടെ ഡാന്‍സ് കളിയും ഗോഷ്ടി കാണിക്കലും. ഇരുവര്‍ക്കുമിടയില്‍ കോണ്‍ക്രീറ്റ് കൊണ്ടുള്ള ഒരു കിടങ്ങുള്ളതിനാല്‍ പെട്ടെന്ന് യുവതി ആക്രമിക്കപ്പെടില്ലെന്നാണ് കണ്ടുനിന്നവര്‍ പറഞ്ഞത്. എന്നാല്‍ എന്താ സംഭവമെന്ന് മനസിലാകാതെ നില്‍ക്കുന്നതു പോലെയാണ് സിംഹത്തെ കാണപ്പെട്ടതെന്നാണ് മറ്റുചിലരുടെ അഭിപ്രായം. മിക്കവരും സ്ത്രീയും വിഡ്ഢിത്തത്തെ കുറിച്ച് തന്നെയാണ് സംസാരിച്ചത്. എന്നാല്‍ ആയിരക്കണക്കിന് പേരാണ് മിനുട്ടുകള്‍ക്കുള്ളില്‍ ഈ വീഡിയോ കണ്ടത്. മന്ദബുദ്ധിയെന്നാണ് വീഡിയോ കണ്ട ഒരാളുടെ കമന്റ്.

https://www.instagram.com/p/B2-wZ4gBf5t/?utm_source=ig_embed&utm_campaign=dlfix

എന്നാല്‍ മറ്റു ചിലര്‍ പറഞ്ഞത് സിംഹത്തിന് ആ കിടങ്ങ് ചാടിക്കടക്കാന്‍ കഴിയില്ലെന്ന് അവള്‍ക്ക് അറിയാമായിരുന്നുവെന്നാണ്. സിംഹം അവരെ ആക്രമിക്കാന്‍ ചാടിയിരുന്നെങ്കില്‍ താഴെ വീണ് സിംഹത്തിന് ഗുരുതര പരിക്ക് പറ്റിയേനെ എന്നാണ് മറ്റൊരാളുടെ അഭിപ്രായം. അതേസമയം സ്ത്രീക്ക് പരിക്കില്ലെങ്കിലും അവര്‍ക്കെതിരെ എന്തെങ്കിലും നിയമനടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button