Latest NewsKeralaNews

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും അതി തീവ്ര ഇടിമിന്നലിനും സാധ്യത : ജനങ്ങള്‍ അതീവ ജാഗ്രത പാലിയ്ക്കമെന്ന് നിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും അതി തീവ്ര ഇടിമിന്നലിനും സാധ്യത. ജനങ്ങള്‍ അതീവ ജാഗ്രത പാലിയ്ക്കമെന്ന് നിര്‍ദേശം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയുമാണ് ജനങ്ങള്‍കക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, വയനാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ പ്രദേശങ്ങളില്‍ ഇടിയും മിന്നലും ഉണ്ടാവാനിടയുണ്ട്. ചെറിയ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ മഴ കനക്കാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതര്‍ ജാഗ്രത പാലിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button