KeralaLatest NewsNews

കരാറുകാരന്‍ മരിച്ച കേസ്: കോണ്‍ഗ്രസ് നേതാക്കൾക്ക് തിരിച്ചടി; കോടതി പറഞ്ഞത്

കണ്ണൂര്‍: ചെറുപുഴയില്‍ കരാറുകാരന്‍ ആത്മഹത്യ ചെയ്‌ത കേസിൽ കോണ്‍ഗ്രസ് നേതാക്കൾക്ക് തിരിച്ചടി. കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും, വഞ്ചനാ കുറ്റവുമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ചെറുപുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റോഷി ജോസ്, അബ്ദുള്‍ സലീം എന്നിവരുടെ ജാമ്യാപേക്ഷ യാണ് തലശ്ശേരി സെഷന്‍സ് കോടതി തള്ളിയത്.

ഇരുവരുടെയും ജാമ്യാപേക്ഷ കൂടാതെ ചെറുപുഴ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.കെ സുരേഷ് കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളി. ഇയാളുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ വിധിവന്നതിന് ശേഷമേ നടപടി സ്വീകരിക്കു എന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയതോടെ സംഭവത്തില്‍ ഇയാളും അറസ്റ്റിലാകും. അതേസമയം റിമാന്‍ഡില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുഞ്ഞിക്കൃഷ്ണന് പ്രായാധിക്യം പരിഗണിച്ച് കോടതി ജാമ്യം നല്‍കി.

കെ.കരുണാകരന്റെ പേരിലുളള ട്രസ്റ്റിന് വേണ്ടി കെട്ടിടം നിര്‍മ്മിച്ച വകയിലുളള കരാര്‍ തുക നല്‍കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു ജോയ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button