Latest NewsNewsInternational

സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിനെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ്

മോസ്‌കോ: സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിനെതിരെ ശക്തമായ വിമർശനമുന്നയിച്ചിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഗ്രെറ്റ നടത്തിയ പ്രഭാഷണത്തെ അനുകൂലിക്കാന്‍ കഴിയില്ല എന്നും പുടിന്‍ വ്യക്തമാക്കി. മോസ്‌കോയില്‍ നടന്ന എനര്‍ജി ഫോറത്തിന്റെ യോഗത്തിലാണ്‌ ഗ്രെറ്റയ്‌ക്കെതിരെ പുടിന്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയത്.

സങ്കീര്‍ണവും വ്യത്യസ്തവുമാണ് ആധുനിക ലോകമെന്ന് ആരും വിശദീകരിച്ച് നല്‍കാത്തതാണ് ഗ്രെറ്റയുടെ മിഥ്യാധാരണയ്ക്ക് കാരണമെന്നും പുടിന്‍ പറഞ്ഞു. സ്വീഡന്റെ അതേ പരിതസ്ഥിതിയില്‍ ജീവിക്കാനാഗ്രഹിക്കുന്നവരാണ് ആഫ്രിക്കയിലേയും ഏഷ്യയിലേയും ജനങ്ങളെന്നും സ്വീഡനെ പോലെ വികസനത്തിന്റെ പാത പിന്തുടരാതെ അവികസിതാവസ്ഥയില്‍ തന്നെ തുടരുന്നതിന്റെ ആവശ്യകത വികസ്വര രാജ്യങ്ങളോട് വിശദീകരിക്കാനും പുടിന്‍ ഗ്രെറ്റയോട് ആവശ്യപ്പെട്ടു.

യുവാക്കളുടെ ഇടപെടല്‍ കാലാവസ്ഥാ പ്രശ്‌നങ്ങളില്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കണം, പക്ഷെ കുട്ടികളെയും കൗമാരക്കാരെയും വ്യക്തിതാല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടത് ആവശ്യമാണെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button